മെസ്സിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍
സൂറിച്ച്: ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള 23 താരങ്ങളുടെ ചുരുക്ക പട്ടിക പ്രഖ്യാപിച്ചു. ലോക ഫുട്‌ബോളിലെ അതികായരായ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സിയും റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. ലെയ്സ്റ്റര്‍ സിറ്റിയെ അവിശ്വസനീയമായി പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ജാമി വാര്‍ഡി, റിയാദ് മെഹ്‌രസ്, എന്‍ഗോളെ കാന്റെ റയല്‍ മാഡ്രിഡ് താരങ്ങളായ ഗെരത് ബെയ്ല്‍, ടോണി ക്രൂസ്, സെര്‍ജിയോ റാമോസ്, ലൂക്ക മോഡ്രിച്, ബാഴ്‌സലോണ താരങ്ങളായ ലൂയിസ് സുവാരസ്, നെയ്മര്‍, ആന്ദ്രേ ഇനിയെസ്റ്റ, അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്റോണിയോ ഗ്രിസ്മാന്‍, ഫ്രഞ്ച് ടീമിലെ സഹ താരം ദിമിത്രി പയെറ്റ്, ആഴ്‌സണല്‍ താരങ്ങളായ മെസുറ്റ് ഓസില്‍, അലക്‌സിസ് സാഞ്ചസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങളായ പോള്‍ പോഗ്ബ, സ്ലാട്ടന്‍ ഇബ്രാഹിമോവിച്, മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ കെവിന്‍ ഡി ബ്രുയ്ന്‍, സെര്‍ജിയോ അഗ്യെറോ, ബയേണ്‍ മ്യൂണിക്ക് ഗോള്‍ കീപ്പര്‍ മാനുവല്‍ നൂയര്‍, സഹ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി, യുവന്റസ് വെറ്ററന്‍ ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ബുഫണ്‍ എന്നിവരാണ് പട്ടികയിലെ മറ്റംഗങ്ങള്‍.
ലെയ്സ്റ്റര്‍ സിറ്റി പരിശീലകന്‍ റെനിയേരി, അത്‌ലറ്റിക്കോയുടെ സിമിയോണി, പോര്‍ച്ചുഗലിന്റെ ഫെര്‍ണാണ്ടോ സാന്റോസ്, റയലിന്റെ സിനദിന്‍ സിദാന്‍, ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ്, ടോട്ടനത്തിന്റെ പച്ചേറ്റിനോ, ബയേണ്‍ കോച്ചായിരുന്ന പെപ് ഗെര്‍ഡിയോള, ബാഴ്‌സലോണയുടെ എന്റിക്വെ, വെയ്ല്‍സിന്റെ ക്രിസ് കോള്‍മന്‍, ഫ്രാന്‍സിന്റെ ദെഷാംപ്‌സ് എന്നിവരാണ് മികച്ച പരിശീലക പുരസ്‌കാരത്തിനുള്ള പത്തംഗ പട്ടികയില്‍ ഇടംപിടിച്ചവര്‍.
ബാല്ലണ്‍ ഡി ഓറും ഫിഫയും അഞ്ചു വര്‍ഷം കഴിഞ്ഞ് വേര്‍പിരിഞ്ഞ ശേഷമുള്ള ആദ്യ പുരസ്‌കാര നിര്‍ണയം കൂടിയാണ് ഇത്തവണത്തേത്. നേരത്തെ 30 താരങ്ങളുടെ ബാല്ലന്‍ ഡി ഓര്‍ പട്ടികയും പുറത്തിറക്കിയിരുന്നു. നിലവിലെ 23 പേരുടെ പട്ടികയില്‍ നിന്നു ഡിസംബര്‍ രണ്ടിനു മൂന്നു പേരെ തിരഞ്ഞെടുക്കും. ഈ മൂന്നു പേരില്‍ നിന്നാണ് ലോക ഫുട്‌ബോളറെ കണ്ടെത്തുക. 2017 ജനുവരി ഒന്‍പതിനാണ് പുരസ്‌കാര പ്രഖ്യാപനം. ക്ലബ് പോരാട്ടങ്ങളും യൂറോ കപ്പും മാനദണ്ഡമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിവിധ ടീമുകളുടെ നായകന്‍മാരും പരിശീലകരും മാധ്യമ പ്രവര്‍ത്തകരും ഫാന്‍സും വോട്ടു ചെയ്താണ് താരത്തെ തിരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."