HOME
DETAILS
MAL
ഹരിയാന മൂടല്‍ മഞ്ഞ്: വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറു മരണം
backup
November 06 2016 | 03:11 AM
ചണ്ഡീഗഢ്: ഹരിയാനയില്‍ കനത്ത മൂടമഞ്ഞിനെതുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. 13ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹരിയാനയിലെ സാവന്ത് കേര ഗ്രാമത്തിലെ സിര്‍സ-ദാബ്‌വാലി പാതയിലാണ് സംഭവം. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് വരികയായിരുന്ന വാനും ട്രക്കുമാണ് കൂട്ടിയിടിച്ചത്. വാനിലെ യാത്രക്കാര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. ഇവര്‍ പരുത്തി കൃഷിയുടെ ആവശ്യങ്ങള്‍ക്കായിട്ടാണ് സിര്‍സയിലേക്ക് വന്നത്.
സിര്‍സ-ദാബ്‌വാലി പാതയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് എതിരെ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്തതാണ് അപകടകാരണമെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."