HOME
DETAILS
MAL
ദലിത് വിദ്യാര്‍ഥിയെ പൊലിസ് മര്‍ദിച്ച കേസ്:ബാലാവകാശസംരക്ഷണ കമ്മിഷന് റിപ്പോര്‍ട്ട് തേടി
backup
May 17 2016 | 21:05 PM
കൊച്ചി: മോഷണക്കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത 16 വയസുളള അനാഥ ദലിത് വിദ്യാര്‍ഥിക്ക് പൊലിസ് മര്‍ദനമേറ്റ സംഭവത്തില്‍ എറണാകുളം റേഞ്ച് ഐ.ജി, എറണാകുളം ജില്ലാ കലക്ടര്‍, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ എന്നിവരോട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് കമ്മിഷന് ജൂണ്‍ ഒന്നിനു പരിഗണിക്കും. എറണാകുളം ജില്ലയിലെ കറുകുറ്റി സ്വദേശിയായ കുട്ടിയെ ബന്ധുവിന്റെ വീട്ടില്‍നിന്നു പൊലിസുകാര്‍ കൂട്ടിക്കൊണ്ടുപോയശേഷം മര്‍ദിച്ചവശനാക്കി എന്നാരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ചൈല്‍ഡ് ലൈന്‍ ഡയറക്റ്റര്‍ സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് കമ്മിഷന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."