HOME
DETAILS

കണ്ണിന്റെ ആരോഗ്യം ഭക്ഷണത്തിലൂടെ

  
backup
November 06 2016 | 05:11 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4

ശരീരത്തിന്റെ ആരോഗ്യം കണ്ണിനെയും ആരോഗ്യവാനായിരിക്കാന്‍ സഹായിക്കും. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ദൈനംദിന ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം. ഇതിനു വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവ അത്യാവശ്യമാണ്. അതിനാല്‍ ഇലക്കറികള്‍, കാരറ്റുപോലെ നല്ല നിറമുള്ള പച്ചക്കറികള്‍, അയല, മത്തി മുതലായ മത്സ്യങ്ങള്‍ എന്നിവ ധാരാളം കഴിക്കണം. വൈറ്റമിന്‍ എ കുറവുള്ളവര്‍ക്കു മങ്ങിയ വെളിച്ചത്തില്‍ കാഴ്ചശക്തി കുറവായിരിക്കും. ഭക്ഷണക്രമത്തില്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്താം. ദിവസേന 40 മില്ലി ഗ്രാം വൈറ്റമിന്‍ സി വേണം. ദിവസേന ഒരു ഓറഞ്ച് കഴിച്ചാല്‍ 80 മില്ലി ഗ്രാം വൈറ്റമിന്‍ സി ലഭിക്കും. ഇലക്കറികള്‍, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികളും നെല്ലിക്ക, ഓറഞ്ച്, തക്കാളി, പേരക്ക തുടങ്ങി നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താം.

നേത്രപരിശോധന


കണ്ണുകളുടെ പരിപാലനത്തില്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് സ്വയം ചികിത്സ ഒഴിവാക്കുക എന്നത്. തലവേദന, കണ്ണുകള്‍ക്ക് അസ്വസ്ഥത, കാഴ്ചശക്തി കുറയുക, ദൂരെയുള്ള വസ്തുക്കളില്‍ ഫോക്കസ് ചെയ്യാന്‍ പ്രയാസം തോന്നുക തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഉടനെ ഡോക്ടറെ കാണുക. മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍കൂടി വര്‍ഷത്തില്‍ ഒരിക്കല്‍ കണ്ണ് പരിശോധിക്കുന്നത് നേത്രരോഗങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനും ചികിത്സിക്കാനും സഹായകമാകും.

കുട്ടിയുടെ ജനനം നേരത്തെയായാല്‍


പൂര്‍ണ വളര്‍ച്ചയെത്താതെ ജനിക്കുന്ന (ഗര്‍ഭിണിയായി 32 ആഴ്ചയ്ക്കു മുന്‍പ് ജനിക്കുന്ന) കുട്ടികളെ നാലാഴ്ചയ്ക്കുള്ളില്‍ നിര്‍ബന്ധമായും കണ്ണു പരിശോധന നടത്തിയിരിക്കണം. വളര്‍ച്ചയെത്താതെ ജനിക്കുന്ന കുട്ടികളുടെ കണ്ണിലെ റെറ്റിനയും വളര്‍ച്ചയെത്തുകയില്ല (റെറ്റിനോപ്പതി ഓഫ് പ്രീ മെച്ച്യൂരിറ്റി). അതുകൊണ്ടുതന്നെ ഇത്തരം കുട്ടികള്‍ക്ക് കോങ്കണ്ണിനും കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാനും സാധ്യതയുണ്ട്. കൃത്യസമയത്തുള്ള പരിശോധന ജന്മനാ ഉണ്ടാകുന്ന തിമിരം, പാരമ്പര്യത്തിന്റെ ഭാഗമായുണ്ടാകുന്ന രോഗങ്ങള്‍, കണ്‍ജന്റ് ഗ്ലോക്കോമ, ഒരു കണ്ണ് പ്രവര്‍ത്തിക്കാതിരിക്കല്‍ (ബൈനോക്കുലാരിറ്റി) തുടങ്ങിയവയില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിക്കും.

വിശ്രമമില്ലാത്ത കണ്ണുകള്‍ക്കായി


ജീവിതരീതികളും പലപ്പോഴും കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതിലൊന്നാണ് കംപ്യൂട്ടറിന്റെയും സ്മാര്‍ട്ട് ഫോണുകളുടെയും തുടര്‍ച്ചയായ ഉപയോഗം. ജോലിയുടെ ഭാഗമായും മറ്റും മണിക്കൂറുകളോളം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരിലും ഫാന്‍, എ.സി തുടങ്ങിയവയുടെ ഉപയോഗം കൂടുതലുള്ളവരിലും കണ്ണ് ജലവിമുക്തമാകുന്നതടക്കമുള്ള (ഡ്രൈ ഐ) രോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ തടയാന്‍ ചില മുന്‍കരുതലുകള്‍കൊണ്ട് സാധിക്കും.

കണ്ണിനും വിശ്രമിക്കണം


മണിക്കൂറില്‍ അഞ്ചു മിനിറ്റെങ്കിലും കുറച്ചുനേരം ദൂരെയുള്ള എന്തെങ്കിലും ഒരു വസ്തുവിലേക്കു നോക്കുന്നത് കണ്ണുകളുടെ വിശ്രമത്തിനു സഹായിക്കും. ഏറെനേരം സ്‌ക്രീനില്‍ നോക്കിയിരിക്കേണ്ടി വരുമ്പോള്‍ അല്‍പനേരം കണ്ണടച്ചിരിക്കുന്നതും കണ്ണിന്റെ ആയാസം കുറയ്ക്കും.

കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നിന്നും അകന്നിരിക്കണം


കംപ്യൂട്ടര്‍ സ്‌ക്രീന്‍ കണ്ണിനു സൗകര്യപ്രദമായ നിരപ്പില്‍ വയ്ക്കുകയും മോണിറ്ററില്‍ നിന്നും 20 മുതല്‍ 28 ഇഞ്ചു വരെ അകലെയും ആയിരിക്കണം. തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഓരോ 20 മിനിറ്റ് കൂടുമ്പോഴും സ്‌ക്രീനില്‍ നിന്നു കണ്ണെടുത്ത് 20 മീറ്റര്‍ അകലെയുള്ള ഏതെങ്കിലും വസ്തുവിലേക്കു 20 സെക്കന്റ് നേരം നോക്കിയിരിക്കുക. 20-20-20 നിയമം എന്ന പേരില്‍ ഈ വ്യായാമം അറിയപ്പെടുന്നു.
40 വയസിനു ശേഷമാണ് കൂടുതലും ഈ രോഗം കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ 40-ാം വയസില്‍ കണ്ണുപരിശോധന നടത്തുന്നത് നല്ലതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago