ഒമാനില്‍ ഫിലിപ്പൈന്‍സ് യുവതിയെ ഇന്ത്യക്കാരന് കൊലപ്പെടുത്തി
മസ്കത്ത്: ഒമാനില്‍ ഹോട്ടല്‍ ജീവനക്കാരിയായ ഫിലിപ്പൈന്‍സ് യുവതിയെ ഇന്ത്യക്കാരന് കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് റോയല്‍ ഓമാന്‍ പൊലിസ്. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണം. പിങ്കി എന്ന 31 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരെ പ്രതി മര്‍ദിച്ചതായും പൊലിസ് പറഞ്ഞു. ലൈംഗികബന്ധം നിരസിച്ചതാണ് പ്രതിക്ക് പിങ്കിയോട് വിദ്വേഷമുണ്ടാവാന്‍ കാരണം. അതേ ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന പ്രതിയും പിങ്കിയും ഏറെ അടുത്ത് ഇടപഴകിയിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു.
ബുധനാഴ്ചയായിരിക്കാം കൊല നടത്തിയതെന്ന് കരുതുന്നു. ബുധനാഴ്ച പിങ്കി സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാന്‍ പോയിരുന്നു. അതിനുശേഷമാണ് കാണാതാവുന്നത്. വ്യാഴാഴ്ച ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് ഹോട്ടല്‍ അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയത്. കൊലപ്പെടുത്തിയശേഷം സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മസ്ജിദിന്റെ സമീപത്തെ വാദിയില്‍ തള്ളിയ മൃതദേഹം വെള്ളിയാഴ്ചയാണ് പൊലിസ് കണ്ടെത്തിയത്.
അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. ഫിലിപ്പൈന്‍സില്‍ കഴിയുന്ന ഭര്‍ത്താവും നാല് വയസ്സുള്ള മകനും വൈകാതെ ഒമാനിലത്തെും.
2012ല്‍ ഖുറത്തെ താമസസ്ഥലത്ത് 51കാരിയായ ഫിലിപ്പൈന്‍സ് സ്വദേശി കൊല്ലപ്പെട്ടിരുന്നു.
ഹെല്‍ത്ത് ക്ലബിലെ ഇന്‍സ്ട്രക്ടറായ ഇവരെ അതേക്ലബില് ജോലിചെയ്യുന്ന ഫിലിപ്പൈന്‍സ് വനിതയാണ് കൊലപ്പെടുത്തിയത്. ഒമാനില്‍ കൊലപാതകങ്ങള്‍ അപൂര്‍വമാണ്. കഴിഞ്ഞ വര്‍ഷം ആറുപേര്‍ മാത്രമാണ് കൊലചെയ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."