ഇന്ധന വില കൂടി: ജനങ്ങള്‍ പൊതുഗതാഗതത്തിലേക്ക് അടുക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് കൂടുതല്‍ പേര്‍ പൊതുഗതാഗതത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇടത്തരം വരുമാനക്കാരില്‍ നല്ലൊരു വിഭാഗം പേരാണ് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ധനവില വര്‍ധനവിന് ശേഷം ബസുകളില്‍ തിരക്കേറി.
പെട്രോള്‍ വിലയില്‍ ഒറ്റയടിക്ക് 41 മുതല്‍ 80 ശതമാനം വര്‍ധനയുണ്ടായതാണ് കാരണം. സ്വദേശികള്‍ക്ക് പ്രതിമാസം 75 ലിറ്റര്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത് ചെറിയ ആശ്വാസം സൃഷ്ടിച്ചെങ്കിലും വിദേശികള്‍ക്ക് തീരുമാനം തിരിച്ചടിയായി. പൊതുഗതാഗത സംവിധാനം കാര്യക്ഷമമായതോടെ ഗതാഗത തിരക്കും കുറഞ്ഞു. കുവൈത്തില്‍ ഒരാള്‍ക്ക് തന്നെ ഒന്നിലധികം വാഹനങ്ങളുണ്ട്. ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന വാഹനപ്പെരുപ്പത്തെ ഉള്‍ക്കൊള്ളാന്‍ രാജ്യത്തെ നിരത്തുകള്‍ക്കു കഴിയാത്തതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2015ല്‍ മാത്രം 87,796 വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."