രക്തദാന ക്യാംപെയ്നിങ്ങ് നടത്തി
കൊച്ചി: രക്തദാനത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇടപ്പള്ളി മാതൃകാ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന മാതൃകാ ലൈഫ് ഡ്രോപ്സ് ക്യാംപെയ്നിങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയ്നും പങ്കു ചേര്‍ന്നു.
നിരവധി ക്യാംപെയ്നുകളിലൂടെ 25000 പേരെ പദ്ധതിയുടെ ഭാഗമാക്കാനാണു മാതൃക ചാരിറ്റബിള്‍ ട്രസ്റ്റ് ലക്ഷ്യമിടുന്നത്. താല്പര്യമുള്ളവരുടെ രക്ത സാംബിള്‍ സ്വീകരിച്ച് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കും. വിവിധ ഹോസ്പിറ്റലുകളുടെ സഹായത്തോടെ രക്തം ആവശ്യമുള്ളവര്‍ക്ക് ട്രസ്റ്റുമായി ബന്ധപ്പെടാനുമാകും.
ബ്ലഡ് ബാങ്കില്‍ രക്തം ശേഖരിക്കുവാനും ലൈഫ് ഡ്രോപ്സ് ക്യാംപെയ്ന് ലക്ഷ്യമിടുന്നുണ്ട്. ഇതോടൊപ്പം കച്ചേരിപ്പടി ഗവണ്മെന്റ് ഹോസ്പിറ്റലിലെ രോഗികള്‍ക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണം, തെരുവോരങ്ങളിലെ ഭക്ഷണ വിതരണം, നിര്‍ധന രോഗികള്‍ക്കായുള്ള ഡയാലിസിസ് സഹായം, ക്യാസര്‍ രോഗികള്‍ക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണം, മരുന്നു വിതരണം, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ട്രസ്റ്റ് ചെയ്തു വരുന്നു. മേയറുടെ ചേംബറി്ല് നടന്ന ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി ജിപ്സണ്‍ പോള്‍, കോര്‍ഡിനേറ്റര്‍മാരായ വര്‍ഗീസ് ഫ്രാന്‍സിസ്, ജുവല്‍ ഫ്രാങ്ക് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."