HOME
DETAILS

പ്രതിഷേധം കടുക്കുന്നു; പ്രതിരോധത്തില്‍ സി.പി.എം

  
backup
November 06 2016 | 06:11 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%95%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%aa

പ്രത്യേക ലേഖകന്‍


തിരുവനന്തപുരം: എല്‍.ഡി.എഫ് ഭരണത്തിന് കഷ്ടിച്ച് ആറുമാസം പ്രായമാകുന്നതിനു മുന്‍പുതന്നെ ഭരണമുന്നണിയെ നയിക്കുന്ന സി.പി.എമ്മിനെ കേസുകളും ആരോപണങ്ങളും നേതാക്കള്‍ സൃഷ്ടിക്കുന്ന വിവാദങ്ങളും കടുത്ത പ്രതിരോധത്തിലാക്കുന്നു. ഒരു കുരുക്കില്‍ നിന്ന് തലയൂരുന്ന ഉടന്‍ തന്നെ മറ്റൊരു കുരുക്കിലകപ്പെടുന്ന അവസ്ഥയിലാണ് പാര്‍ട്ടി. രാഷ്ട്രീയ ശത്രുക്കളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയില്‍ സ്വന്തം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ഇടയില്‍ നിന്നുതന്നെ വിമര്‍ശനവും പ്രതിഷേധവും നേരിടുന്നതാണ് പാര്‍ട്ടി ഇപ്പോള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.
അധികാരത്തിലേറി നാലു മാസമായപ്പോള്‍ തന്നെ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളായ ഇ.പി ജയരാജന് ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിഛായയ്ക്കുണ്ടായ വലിയൊരു തിരിച്ചടിയായിരുന്നു. ജയരാജനെ രാജിവപ്പിച്ച് ആ പ്രതിസന്ധി മറികടന്നു നില്‍ക്കുന്ന ഘട്ടത്തിലാണ് പുതിയ പ്രശ്‌നങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പാര്‍ട്ടിക്കു തിരിച്ചടി സൃഷ്ടിക്കുന്നത്.
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പ്രതിയായതും ഒളിവില്‍ പോകേണ്ടി വന്നതും സൃഷ്ടിച്ച രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നതിനിടയിലാണ് വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസ് പുറത്തുവരുന്നത്.

പാര്‍ട്ടിയുടെ ബ്രാഞ്ച് അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനും മറ്റൊരു ബ്രാഞ്ച് അംഗം ബിനീഷും പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഈ കേസ് ഇര തന്നെ വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയതിന്റെ അലയൊലികള്‍ ഉയരുന്നതിനിടയിലാണ് സംസ്ഥാന കമ്മിറ്റി അംഗവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ എം.എം മണി സി.പി.ഐ മന്ത്രിമാര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ മുന്നണിക്കുള്ളില്‍ പോരിന് വഴിമരുന്നിട്ടത്. വടക്കാഞ്ചേരി മാനഭംഗക്കേസിലെ ഇരയുടെ പേര് മുന്‍ നിയമസഭാ സ്പീക്കറും പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ.രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത് തൊട്ടുപിറകെ കൂനിന്‍മേല്‍ കുരുവായി.
ഇത്തരം കേസുകളില്‍ പ്രതികളാകുന്ന നേതാക്കളുടെയും അംഗങ്ങളുടെയും പേരില്‍ ഉടന്‍ തന്നെ അച്ചടക്ക നടപടി സ്വീകരിക്കുന്ന പതിവുള്ള പാര്‍ട്ടി സക്കീര്‍ ഹുസൈന്റെയും ജയന്തന്റെയും കാര്യത്തില്‍ മടിച്ചുനില്‍ക്കുകയും നടപടി വൈകുകയുമൊക്കെ ചെയ്യുന്നത് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഒളിവില്‍പോയ സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടില്ല. ജയന്തനെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെങ്കിലും സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. മണിയുടെ പ്രസ്താവനയ്‌ക്കെതിരേ കാനം രാജേന്ദ്രനടക്കമുള്ള പ്രമുഖ സി.പി.ഐ നേതാക്കള്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. മാനഭംഗത്തിനിരയായ സ്ത്രീയുടെ പേര് രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത് പൊതുസമൂഹത്തില്‍ കടുത്ത പ്രതിഷേധത്തിനു വഴിയൊരുക്കിയിട്ടുമുണ്ട്.


ഈ വിഷയങ്ങളിലെല്ലാം യു.ഡി.എഫില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും നേരിടുന്നതിനെക്കാള്‍ കടുത്ത ആക്രമണം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നുമുണ്ടാകുന്നത് നേതൃത്വത്തിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. വടക്കാഞ്ചേരി മാനഭംഗത്തിലെ ഇരയെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പാര്‍ട്ടി സഹയാത്രികയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ പരസ്യമായി ഇടതുപക്ഷത്തിന് അനുകൂലമായി രംഗത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടി ശത്രുക്കളുടെ ഗൂഢാലോചന എന്ന പതിവ് ആരോപണം കവചമാക്കാനാവാത്ത അവസ്ഥയിലാണ് സി.പി.എം. ഇതിനു പുറമെ സാധാരണക്കാരായ പ്രവര്‍ത്തകരിലും അനുഭാവികളിലും വലിയൊരു വിഭാഗം പാര്‍ട്ടിക്കെതിരേ പരസ്യമായി തന്നെ രംഗത്തു വന്നുകഴിഞ്ഞു. വിമര്‍ശനമുന്നയിക്കാന്‍ മറ്റു വേദികളില്ലാത്തതിനാല്‍ സാമൂഹ്യമാധ്യമങ്ങളെയാണ് അവര്‍ ആശ്രയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago