HOME
DETAILS

ദുരന്ത ലഘൂകരണ പദ്ധതിരേഖയ്ക്ക് ഏഷ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

  
backup
November 06 2016 | 06:11 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4-%e0%b4%b2%e0%b4%98%e0%b5%82%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%96%e0%b4%af

എ.എസ് അജയ്‌ദേവ്


തിരുവനന്തപുരം: ദുരന്ത ലഘൂകരണം മുന്‍നിര്‍ത്തി നഗര നിര്‍മാണ പദ്ധതിരൂപരേഖയ്ക്ക് ഏഷ്യന്‍ രാജ്യങ്ങളുടെ അംഗീകാരം. ഡല്‍ഹി ഡിക്ലറേഷന്‍-2016 എന്ന പേരിലായിരിക്കും പദ്ധതി രൂപരേഖ ഇനി അറിയപ്പെടുക. 46 ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചായിരുന്നു (എ.എം.സി) പ്രഖ്യാപനം.
3467 വ്യവസ്ഥകളും നിര്‍ദേശങ്ങളും അടങ്ങുന്നതാണ് പദ്ധതി രൂപരേഖ. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം, ദുരന്ത പ്രതിരോധ ശേഷിയുള്ള കെട്ടിട നിര്‍മാണം, നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് (എന്‍ജിനീയര്‍ മുതല്‍ തൊഴിലാളികള്‍, കെട്ടിട ഉടമസ്ഥര്‍ വരെ) ബോധവല്‍ക്കരണം, പ്രകൃതി സൗഹൃദ നിര്‍മാണങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, സ്ത്രീകള്‍ക്ക് ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രത്യേക പരിശീലനം തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.


തദ്ദേശ സ്ഥാപനങ്ങള്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പരിഷ്‌കരിക്കണം, നീര്‍ച്ചാലുകളുടെ സ്വാഭാവികത നിലനിര്‍ത്തണം, ഡ്രൈനേജ് സിസ്റ്റങ്ങളുടെ പരിഷ്‌കരണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍, വനനശീകരണം-കുന്നിടിക്കല്‍ തടയല്‍, പരിസ്ഥിതി ലോല മേഖലകളുടെ നോട്ടിഫിക്കേഷന്‍, അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയല്‍ എന്നിവയും രൂപരേഖയില്‍ പറയുന്നു.
എ.എം.സിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് 69 തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പങ്കെടുത്തു. തലസ്ഥാന നഗരസഭയടക്കം നാലു കോര്‍പ്പറേഷനുകളിലെ മേയര്‍മാര്‍ മീറ്റില്‍ പങ്കെടുത്തില്ല. ഇന്നലെ അവസാനിച്ച എ.എം.സി മീറ്റില്‍ അംഗീകരിച്ച ഡല്‍ഹി പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍, സ്ത്രീകളെ കൂടുതല്‍ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
2015ല്‍ ജപ്പാനില്‍ നടന്ന മീറ്റില്‍ ദുരന്ത ലഘൂകരണങ്ങള്‍ക്കായി സെന്‍ഡായ് നഗരമാതൃക ലോകരാജ്യങ്ങള്‍ അംഗീകരിച്ചിരുന്നു.
നഗരനിര്‍മാണം ദുരന്ത ലഘൂകരണത്തിന് മുന്‍തൂക്കം നല്‍കി വേണമെന്നായിരുന്നു പൊതുധാരണ. സെന്‍ഡായ് മീറ്റില്‍ ഇന്ത്യടക്കം 125 രാജ്യങ്ങള്‍ പങ്കെടുത്തു.
ഓരോ രാജ്യങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ സെന്‍ഡായ് മാതൃക നടപ്പാക്കാന്‍ പദ്ധതി രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായാണ് ഏഷ്യന്‍ രാജ്യങ്ങള്‍ ഒന്നിച്ചത്.
തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ട് തയാറാക്കിയ പദ്ധതി രൂപരേഖ നടപ്പാക്കുന്നത് മോണിറ്റര്‍ ചെയ്യാന്‍ ഓരോ രാജ്യങ്ങളുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റിക്കും രൂപംനല്‍കി. ഡല്‍ഹി ഡിക്ലറേഷന്‍-2016 പ്രകാരം 2030 ആകുമ്പോള്‍ നഗരങ്ങള്‍ സെന്‍ഡായ് മാതൃകയില്‍ രൂപമാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ദുരന്തലഘൂകരണത്തിന് സെന്‍ഡായ് മീറ്റില്‍ അംഗീകരിച്ച അഞ്ചു മാനദണ്ഡങ്ങളും ഡല്‍ഹി ഡിക്ലറേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2011ല്‍ സുനാമിയില്‍ പൂര്‍ണമായും തകര്‍ന്ന സെന്‍ഡായ് നഗരം 2030ല്‍ എങ്ങനെ ആയിരിക്കണമെന്ന പദ്ധതിരേഖ വിവിധ ലോകരാജ്യങ്ങള്‍ ചേര്‍ന്ന് തയാറാക്കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഈ നഗരത്തിന്റെ പുനര്‍നിര്‍മാണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago