രണ്ടു പുതിയ ഗ്രഹങ്ങള്‍ കൂടി
ബ്രസീലിയ: പുതുതായി രണ്ടു ഗ്രഹങ്ങളെ കൂടി കണ്ടെത്തി ബ്രസീലിയന്‍ ജ്യോതിശാസ്ത്രജ്ഞര്‍. സാവോ പോളോ സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍.
സൂര്യനോട് സാദൃശ്യമുള്ളവയാണ് ഈ ഗ്രഹങ്ങള്‍. സൂപ്പര്‍ നെപ്ട്യൂണ്‍, സൂപ്പര്‍ എര്‍ത്ത് എന്നിങ്ങനെയാണ് പുതിയ ഗ്രഹങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍.
2015 ല്‍ ജൂപ്പിറ്ററിനു സാമ്യമുള്ള ഗ്രഹത്തെ കണ്ടുപിടിച്ച ശേഷം ബ്രസീലിയന്‍ ജ്യോതിശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തുന്ന ആദ്യത്തെ ഗ്രഹങ്ങളാണിവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്‌ഫെറിക് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ജോര്‍ജ് മെലെന്‍ഡസിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ബ്രസീലിന്റെ ജി 1 ന്യൂസ് പോര്‍ട്ടലിനെ ഉദ്ധരിച്ച് സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സൂര്യന്‍ ഉള്‍പ്പെടുന്ന എച്ച്.ഐ.പി 68468 എന്ന ഗണത്തിലാണ് സൂപ്പര്‍ നെപ്ട്യൂണിനെയും സൂപ്പര്‍ എര്‍ത്തിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. എച്ച്.ഐ.പി 68468 ബി സൂപ്പര്‍ എര്‍ത്തും എച്ച്.ഐ.പി 68468 സി സൂപ്പര്‍ നെപ്ട്യൂണുമാണ്. ഈ ഗ്രഹങ്ങളിലെ കാലാവസ്ഥ ഭൂമിയുടേതില്‍ നിന്നു വളരെയധികം വ്യത്യസ്തപ്പെട്ടിരിക്കുന്നതായാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
എന്നാല്‍ പുതിയ രണ്ടു ഗ്രഹങ്ങളുടേയും പിണ്ഡം ഭൂമിയുടേതിനു തുല്യമാണ്. സൂപ്പര്‍ നെപ്ട്യൂണിന്റെ പിണ്ഡം നെപ്ട്യൂണിനേക്കാള്‍ 50 ഇരട്ടിയാണ്. 6 ലക്ഷം കോടി വര്‍ഷമാണ് എച്ച്.ഐ.പി 68468 ന് കണക്കാക്കിയിരിക്കുന്ന പ്രായം. വടക്കന്‍ അറ്റക്കാമ മരുഭൂമിയിലുള്ള യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയിലായിരുന്നു പരീക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."