HOME
DETAILS

മലപ്പുറം സ്‌ഫോടനം ആസൂത്രണം കേരളത്തിന് പുറത്തെന്ന് ഇന്റലിജന്‍സ് ബ്യൂറോ

  
backup
November 06 2016 | 07:11 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%86%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0

പാലക്കാട്: മലപ്പുറം കലക്ടറേറ്റിനു സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട ആസൂത്രണത്തില്‍ കേരളത്തിലുള്ളവര്‍ക്ക് പങ്കില്ലെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. അതേസമയം തെന്നിന്ത്യയിലാകമാനം കണ്ണികളുള്ള ശക്തിയാണ് സംഭവം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനു മുന്‍പ് കൊല്ലം കലക്ടറേറ്റ്, ആന്ധ്രയിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകയിലെ മൈസൂരു എന്നിവിടങ്ങളില്‍ നടന്ന നാലുസ്‌ഫോടനങ്ങളിലും ഒരേ സാങ്കേതിക വിദ്യതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) എന്ന ഇതേ സാങ്കേതിക വിദ്യതന്നെയാണ് മലപ്പുറത്തും ഉപയോഗിച്ചിരിക്കുന്നത്.


എന്നാല്‍ മലപ്പുറത്ത് നടന്ന സ്‌ഫോടനമടക്കം സമാനസ്‌ഫോടനങ്ങളിലെല്ലാം തന്നെ സമൂഹത്തില്‍ ഭയമുണ്ടാക്കുകയെന്നതില്‍ കവിഞ്ഞ് ജീവഹാനിയുണ്ടാക്കണമെന്ന ലക്ഷ്യം പദ്ധതി നടപ്പിലാക്കിയവര്‍ക്കില്ലെന്നാണ് ഐ.ബിയുടെ വിലയിരുത്തല്‍. മുന്‍പ് നടത്തിയ സ്‌ഫോടനങ്ങളിലേതുപോലെ താരതമ്യേന വീര്യം കുറഞ്ഞ സ്‌ഫോടനങ്ങളാണ് മലപ്പുറത്തും നടത്തിയിരിക്കുന്നത്. അതേസമയം വലിയ തോതിലുള്ള ജീവഹാനിയും മാരകമായ പൊട്ടിത്തെറികളും നടത്താന്‍ ഇതേ പരിശ്രമങ്ങളും സാങ്കേതിക വിദ്യയും തന്നെയാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ സംഭവത്തെ ഗൗരവമായി തന്നെയാണ് അന്വേഷണ ഏജന്‍സികളും അന്വേഷണസംഘവും പരിഗണിക്കുന്നത്. സമൂഹത്തിലും അധികാരകേന്ദ്രങ്ങളിലും ഭയപ്പാടുണ്ടാക്കുകയാണ് സംഭവത്തിനു പിന്നിലുള്ളവരുടെ ഇപ്പോഴത്തെ ലക്ഷ്യമെങ്കിലും ഭാവിയില്‍ ഇവരുടെ നിലപാട് ഗൗരവതരമായാല്‍ ചിന്തിക്കുന്നതിനുമപ്പുറം പ്രഹരശേഷിയുള്ള സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ക്കാകുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.


സ്‌ഫോടനത്തിനായുള്ള ടൈമര്‍ സര്‍ക്യൂട്ട്‌ബോര്‍ഡ്, സ്‌ഫോടനത്തിന് തെരഞ്ഞെടുത്ത രീതി, പശ്ചാത്തലം എന്നിവ നേരത്തെ നാലുസ്ഥലങ്ങളില്‍ നടത്തിയ സ്‌ഫോടനങ്ങളുടെ തനിപകര്‍പ്പ് സ്വഭാവമാണ് കാണിക്കുന്നത്. പെന്‍ഡ്രൈവില്‍ നിന്നു ലഭിച്ച വിവരങ്ങളില്‍ ഒന്നിനെക്കുറിച്ചും വ്യക്തയില്ല. സാധാരണ ഇത്തരം സ്‌ഫോടനങ്ങളോ ഭീഷണിക്കത്തുകളോ ലഭിക്കുമ്പോള്‍ ഭാഷാനിലവാരമുള്ള വരികളാണ് ലഭിക്കുകയെന്നും കൊല്ലം, ആന്ധ്രയിലെ ചിറ്റൂര്‍, നെല്ലൂര്‍, മൈസൂര്‍, മലപ്പുറം സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളിലുള്ളത് ഗ്രാമര്‍പോലും ശരിയല്ലാത്ത ഇംഗ്ലീഷാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര ബന്ധങ്ങള്‍ ഈ സ്‌ഫോടനത്തിന് പദ്ധതിയിട്ടവര്‍ക്ക് ഇല്ലെന്നതിന്റെ തെളിവായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നു. അതേസമയം ഭോപ്പാലിനു മറുപടിയാണ് മലപ്പുറം സ്‌ഫോടനമെന്ന പ്രചരണം അടിസ്ഥാനരഹിതവും ഭാവനാ സമ്പന്നമാണെന്നുമായിരുന്നു ഐ.ബി ഉന്നത ഓഫിസറുടെ മറുപടി. ഭോപ്പാല്‍ സ്‌ഫോടനവും അഖ്‌ലാക്കിനേയും ബന്ധിപ്പിക്കുന്ന ഒരുസൂചനയും മലപ്പുറം സ്‌ഫോടനവുമായി ബന്ധപ്പെടുത്താന്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മലപ്പുറം ജില്ലയിലെ ജനതയുടെ സ്വഭാവംവച്ച് അന്വേഷണ ഏജന്‍സികള്‍ വച്ചുപുലര്‍ത്തുന്ന പ്രധാന വിശ്വാസം, അന്വേഷണ ഏജന്‍സികള്‍ക്കാവശ്യമായ പ്രധാന തെളിവിലേക്ക് നയിക്കുന്ന തുമ്പ് മലപ്പുറത്തുകാര്‍ തന്നെ കണ്ടെത്തുമെന്നാണ്. കാരണം സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ജനതയുടെ പ്രതികരണവും സഹകരണവും ഇക്കാര്യത്തില്‍ ഒട്ടേറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം 'സുപ്രഭാത'ത്തോടു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  9 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago