HOME
DETAILS
MAL
ഭൂകമ്പത്തിന് പിന്നില്‍ സ്വവര്‍ഗാനുരാഗികളോടുള്ള ദൈവകോപമെന്ന് ഇറ്റാലിയന്‍ പുരോഹിതന്
backup
November 06 2016 | 07:11 AM
റോം: അടുത്തിടെ ഇറ്റലിയിലുണ്ടായ ഭൂകമ്പം സ്വവര്‍ഗാനുരാഗികളെ അനുകൂലിക്കുന്നത് കൊണ്ടുള്ള ദൈവകോപമാണെന്ന് ഇറ്റാലിയന്‍ പുരോഹിതന്. ഫാ. ജിയോവന്നി കാവല്കോളിയാണ് ഒക്ടോബര്‍ 30 ന് ഇറ്റലിയില്‍ നടന്ന ഭൂകമ്പത്തിന് ഇത്തരമൊരു കാരണം ഉന്നയിച്ചിരിക്കുന്നത്.
36 വര്‍ഷത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇറ്റലിയിലുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നൂറിലധികം പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു.
സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ വിവാദ പരാമര്‍ശം നടത്തിയ പുരോഹിതനെതിരെ സഭയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ അടുത്തിടെയാണ് ഇറ്റലിയില്‍ സ്വവര്‍ഗാനുരാഗികളെ അംഗീകരിച്ചുകൊണ്ട് ഇറ്റലിയില്‍ നിയമം വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."