മതിപ്പ് കുറഞ്ഞു: വി.എസ് മുഖ്യകഥാപാത്രമായ നോവല്‍ എഴുത്തുകാരന്‍ പിന്‍വലിച്ചു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ മുഖ്യകഥാപാത്രമാക്കി രചിച്ച പി.സുരേന്ദ്രന്റെ നോവല്‍ ഗ്രീഷ്മമാപിനി പിന്‍വലിച്ചു. വി.എസിന് മതിപ്പ് കുറഞ്ഞ പശ്ചാത്തലത്തിലാണ് നോവല്‍ പിന്‍വലിക്കുന്നത്.
രചനാ പരമായ സവശേഷത നഷ്ടപെട്ടത് കൊണ്ടാണ് പിന്‍വലിക്കുന്നതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം.
വി.എസ് അച്യുതാനന്ദനെക്കുറിച്ചുള്ള നോവല്‍ എന്ന നിലയില്‍ മാത്രമായി പരിമിതപ്പെട്ടുപോയതുകൊണ്ടാണ് കൃതി പിന്‍വലിക്കുന്നതെന്ന് എഴുത്തുകാരന്‍ പറയുന്നു.
നോവല്‍ അതിന്റെ രചനാപരമായ സവിശേഷതയോടെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. സര്‍ഗ ജീവിതത്തിലെ പിഴച്ചുപോയ വാക്കുകളാണ് അത്. അബദ്ധം തിരിച്ചറിഞ്ഞ് തിരുത്തുകയാണെന്നും സുരേന്ദ്രന്‍ പറയുന്നു. വി.എസിനെ കുറിച്ച് അന്നുണ്ടായിരുന്ന മതിപ്പ് ഇപ്പോള്‍ കുറഞ്ഞതും പുസ്തകം പിന്‍വലിക്കുന്നതിനുള്ള കാരണമാണെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.
കേരളത്തില്‍ ആദ്യമായാണ് ഒരു നോവലിസ്റ്റ് സ്വന്തം കൃതി പിന്‍വലിക്കുന്നത്. പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. നോവലിന്റെ മൂന്നു പതിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു. സി.കെ എന്ന കഥാപാത്രത്തിലൂടെയാണ് നോവലില്‍ വി.എസിനെ അവതരിപ്പിച്ചത്. നോവലിന്റെ പുറംചട്ടയില്‍തന്നെ പ്രസാധകര്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു.
വി.എസ് പാര്‍ട്ടിക്കുള്ളിലും പുറത്തും നടത്തുന്ന പോരാട്ടങ്ങളാണ് നോവലിന്റെ പ്രമേയം. എന്നാല്‍ നോവലിന്റെ ആഖ്യാന വൈവിധ്യം ചര്‍ച്ച ചെയ്യാതെ വി.എസും പാര്‍ട്ടിപ്പോരും എന്ന നിലക്ക് മാത്രം നോവല്‍ ചുരുങ്ങിപ്പോയി. ഇതാണ് നോവല്‍ പിന്‍വലിക്കാനുള്ള കാരാണം. വി.എസിന് പ്രധാന്യം കുറഞ്ഞപ്പോള്‍ നോവലിന് പ്രസക്തി നഷ്ടപെടുകയും ചെയ്തു.
അധിക്കാര കൊതി മാറാതെ കടിച്ചു തൂങ്ങി നില്‍ക്കുന്ന നേതാവായി വി.എസ് മാറിയിരിക്കുകയാണ്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ പാടില്ലായിരുന്നു. ഇപ്പോള്‍ സ്ഥാനത്തിനും ഓഫീസിനും വേണ്ടി വാദിക്കുന്നവരായി വി.എസ് മാറി.
ഇത്രയും അപമാനിതനായ വി.എസ് എം.എല്‍.എ സ്ഥാനം രാജിവെക്കണമായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. തന്‍െ സര്‍ഗ ജീവിതത്തന്റെ ഭാഗമായി ഗ്രീഷ്മ മാപിനി എന്ന നോവലിനെ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പതിപ്പ് പുറത്തിറക്കിയ പുസ്തകത്തിന്റെ പുതിയ പതിപ്പ് ഇറക്കേണ്ടെന്ന് പി.സുരേന്ദ്രന്‍ പ്രസാധകരെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."