ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സംഘത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകനും
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ പ്രതിനിധി സംഘത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകനും. ബ്രിട്ടണിലെ പ്രമുഖ ഏഷ്യന്‍ ദിനപത്രമായ ഏഷ്യന്‍ ലൈറ്റ് ദിനപത്രത്തിന്റെ എഡിറ്റര്‍ അനസുദ്ദീന്‍ അസീസാണ് സംഘത്തിലുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനാണ് അനസുദ്ദീന്‍.
ഫ്രീ പ്രസ് ജേര്‍ണല്‍, ഇന്ത്യന്‍ എക്‌സ്പ്രസ്, ദ് ഗള്‍ഫ് ടുഡെ, ഖലീജ് ടൈംസ്, യോര്‍ക് ഷെയര്‍ പോസ്റ്റ് അടക്കം ഇന്ത്യയിലെയും പശ്ചിമേഷ്യയിലെയും നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ അനസുദ്ദീന്‍ ജോലി ചെയ്തിട്ടുണ്ട്. 2002 ലെ മുംബൈ കലാപം, ബൊഫേഴ്‌സ് തോക്കിടപാടില്‍ വിന്‍ചന്ദയുടെ പങ്ക്, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, 2003 ഗള്‍ഫ് യുദ്ധം, 2007 ലണ്ടന്‍ ട്യൂബ് സ്‌ഫോടനം എന്നീ സംഭവങ്ങള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."