HOME
DETAILS

അറുപതോളം വീടുകളില്‍ വെള്ളം കയറി: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

  
backup
May 17 2016 | 21:05 PM

%e0%b4%85%e0%b4%b1%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3-2

മട്ടാഞ്ചേരി: തീരദേശവാസികളുടെ ഉറക്കം കെടുത്തി ചെല്ലാനത്ത് കടലിന്റെ കലി തുള്ളല്‍ തുടരുന്നു. തിങ്കളാഴ്ച തുടങ്ങിയ മഴയിലുണ്ടായ വേലിയേറ്റത്തെ തുടര്‍ന്ന് ആരംഭിച്ച കടല്‍കയറ്റം ഇന്നലെയും തുടര്‍ന്നു.
തേക്കേ ചെല്ലാനത്തെ മാലാഖപ്പടി, മാളികപറമ്പ്, കമ്പനിപടി, ഗൊണ്ടുപറമ്പ്, ചാളക്കടവ്, അണ്ടിക്കടവ്, പുത്തന്‍തോട്, കണ്ടക്കടവ് തുടങ്ങിയ ഭാഗങ്ങളിലാണ് കടല്‍ ശക്തമായത്.
കടല്‍ ആഞ്ഞടിച്ചതോടെ അറുപതോളം വീടുകളില്‍ വെള്ളം കയറി. റോഡിലേക്ക് വെള്ളം ഇരച്ച് കയറിയതോടെ ഗതാഗതവും തടസപ്പെട്ടു.
വെള്ളം കെട്ടി കിടക്കുന്നതിനാല്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് തീരവാസികള്‍. കടല്‍ക്ഷോഭിച്ചതോടെ വീടുകളിലെ ഗൃഹോപകരണങ്ങള്‍ വരെ ഒലിച്ച് പോയി.
കടപ്പുറത്ത് സൂക്ഷിച്ചിരുന്ന മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. കടല്‍ക്ഷോഭം തടയുന്നതിന് നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറ സ്ഥലത്തെത്തി.
ജെ.സി.ബി ഉപയോഗിച്ച് മണല്‍തിട്ട നിര്‍മിക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്.
അഗ്നിശമന സേനാംഗങ്ങള്‍ കെട്ടി കിടക്കുന്ന വെള്ളം ചാല്‍ കീറി ഒഴുക്കി കളയുന്നതിനുള്ള ജോലി ആരംഭിച്ചിട്ടുണ്ട്.
സൗദി, മാനാശ്ശേരി, ബീച്ച് റോഡ് ഭാഗങ്ങളിലും കടല്‍ ശക്തമായിരുന്നു.
ദ്രോണാചാര്യ മാതൃകയിലുള്ള പുലിമുട്ടുകള്‍ നിര്‍മിക്കണമെന്ന തീരദേശവാസികളുടെ ആവശ്യം ഇത് വരെ അംഗീകരിക്കപ്പെടാത്തതില്‍ ഏറെ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. പുലിമുട്ടുകള്‍ കെട്ടിയാല്‍ കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ കഴിയും.
ഇത്തവണ കാലവര്‍ഷത്തിന് മുമ്പ് മണല്‍ ചാക്കുകള്‍ വിതരണം ചെയ്യുന്ന നടപടിയും ഉണ്ടായില്ലന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. സംഭവ സ്ഥലത്ത് ഡൊമിനിക് പ്രസന്റേഷന്‍, കെ.ജെ മാക്‌സി എന്നിവര്‍ സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago