ഏക സിവില്‍കോഡ് ബഹുസ്വരതയെ തകര്‍ക്കും: എസ്.കെ.എസ്.എസ്.എഫ് പഠനസമീക്ഷ
കോഴിക്കോട്: ഇന്ത്യയുടെ ബഹുസ്വര സാമൂഹിക ഘടനയെ തകര്‍ക്കുന്നതിനുള്ള ഒളിയജന്‍ഡയാണ് ഏക സിവില്‍കോഡ് വാദത്തിന്റെ പിന്നിലുള്ളതെന്ന് എസ്.കെ.എസ്.എസ്.എഫ് സാംസ്‌കാരിക വിഭാഗമായ മനീഷ 'ഏക സിവില്‍കോഡും മുസ്‌ലിം വ്യക്തിനിയമവും' എന്ന വിഷയത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച പഠനസമീക്ഷ അഭിപ്രായപ്പെട്ടു. ഏകീകൃത വ്യക്തിനിയമം എന്നത് ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ വിദൂരസ്വപ്നം മാത്രമാണ്. ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളുടെയും സാംസ്‌കാരികവും മതപരവുമായ സ്വത്വത്തെയാണ് ഇത് ബാധിക്കുക. രാജ്യത്തിന്റെ ഭരണഘടനയുടെ അവകാശാധികാരം സംബന്ധിച്ച തത്വങ്ങള്‍ ചോദ്യം ചെയ്യുന്നതാണ് ഏകീകൃത സിവില്‍ നിയമം. രാജ്യത്ത അസഹിഷ്ണുതയും സ്പര്‍ധയും വളര്‍ത്താനുള്ള നീക്കം ചെറുക്കേണ്ടതുണ്ടെന്നും പഠനസമീക്ഷ ചൂണ്ടിക്കാട്ടി.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനായി. 'മുസ്‌ലിം വ്യക്തിനിയമവും ഇന്ത്യന്‍ ഭരണഘടനയും' എന്ന വിഷയം തിരുവനന്തപുരം ലോ കോളജ് പ്രൊഫസര്‍ അഡ്വ. വി.ജി സൈനുല്‍ ആബിദീന്‍, 'മുസ്‌ലിം വ്യക്തി നിയമവും കോടതികളും' എന്ന വിഷയം പ്രമുഖ നിയമജ്ഞന്‍ അഡ്വ. സജ്ജാദും അവതരിപ്പിച്ചു. 'മുസ്‌ലിം വ്യക്തിനിയമം തിരുത്തപ്പെടേണ്ട ധാരണകള്‍' എന്ന വിഷയം അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടിയും 'മുസ്്‌ലിം വ്യക്തിനിയമം ക്രോഡീകരണം സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയം അഡ്വ. ഗഫൂര്‍ ഹുദവി കൊടക്കാടും അവതരിപ്പിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ, അഹ്മദ് ഫൈസി കക്കാട്, ഖലീല്‍ ഹുദവി, റഊഫ് ഹുദവി ബംഗളൂരു, നദീം ബേപ്പൂര്‍, ഹാഫിള് സഈദലി വാഫി ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. ജാബിര്‍ കെ.ടി. ഹുദവി ആമുഖപ്രഭാഷണവും ഹഹ്‌സാദ് ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."