ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം ആശങ്ക ഉളവാക്കുന്നതെന്ന് സുധീരന്
തിരുവനന്തപുരം: മതേതരത്വം തകര്‍ക്കുവാനുള്ള ശ്രമം കേരളത്തില്‍ ഒരു ഭാഗത്ത് ശക്തമായി നടക്കുകയാണെന്ന് വി. എം സുധീരന്. ഇക്കാര്യത്തില്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം ആശങ്ക ഉളവാക്കുന്നുവെന്നും കെ.പി.സി.സി. പ്രസിഡന്റ് വി. എം സുധീരന് പറഞ്ഞു. ജവഹര്‍ ബാലജനവേദിയുടെ സംസ്ഥാനതല ശിശുദിനാഘോഷങ്ങളുടെ ഉദ്ഘാടനം നന്ദാവനം പ്രൊഫ.കൃഷ്ണപിള്ള സ്മാരക ഫൗണ്ടേഷന് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനല്‍ കുറ്റവാളികളുടെ പറുദീസയായി കേരളം മാറിയിരിക്കുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷ കേരളത്തില്‍ നഷ്ടമായിരിക്കുന്നു. മനുഷ്യബന്ധങ്ങളില്‍ വലിയവിള്ളല്‍ വീണിരിക്കുന്നുവെന്നും സുധീരന് പറഞ്ഞു. ജവഹര്‍ ബാലജനവേദി സംസ്ഥാന പ്രസിഡന്റ് മാസ്റ്റര്‍ അദിത്ത് കിരണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ ചലച്ചിത്ര അവാര്‍ഡ് ജേതാവ് കുമാരി ദേവുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ചെയര്മാന് ജി.വി.ഹരി, വൈസ് ചെയര്മാന് പി.ആര്.ജോയ്, കോര്‍ഡിനേറ്റര്‍ ആനന്ദ്,സാദിഖ്,അഭിരാമന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."