വരുന്നു, 2,000 രൂപയുടെ കറന്‍സിയും
മുംബൈ: 2,000 രൂപയുടെ കറന്‍സി പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ വ്യാപകമായ സാഹചര്യത്തിലാണിത്.
മുന്‍പ് അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകള്‍ പുറത്തിറക്കിയിരുന്നെങ്കിലും വ്യാജനോട്ടുകള്‍ വ്യാപകമായതോടെ പിന്‍വലിക്കുകയായിരുന്നു. കള്ളപ്പണം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈയിടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ചില നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് കറന്‍സി ക്ഷാമം രൂക്ഷമായിരുന്നു.
ഇത് പരിഹരിക്കുകയെന്ന ലക്ഷ്യവും പുതിയ നോട്ട് പുറത്തിറക്കുന്നതിലൂടെ ആര്.ബി.ഐ ലക്ഷ്യമിടുന്നുണ്ട്. നോട്ടുകളുടെ ആദ്യഘട്ട പ്രിന്റിങ് മൈസൂരുവില്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആര്.ബി.ഐ ഇതിനുമുന്‍പ് പുറത്തിറക്കിയ ഏറ്റവും മൂല്യമേറിയ കറന്‍സി പതിനായിരം രൂപയുടേതായിരുന്നു. ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുന്‍പ് 1938ലാണ് ഇത് പുറത്തിറക്കിയത്. എന്നാല്‍ 1946ല്‍ തന്നെ അത് പിന്‍വലിച്ചു.
സ്വതന്ത്ര ഇന്ത്യ 1954ല്‍ പതിനായിരത്തിന്റെ കറന്‍സി നോട്ട് വീണ്ടും പുറത്തിറക്കിയെങ്കിലും അടിയന്തരാവസ്ഥയ്ക്കു ശേഷം നിലവില്‍വന്ന മൊറാര്‍ജി ദേശായി സര്‍ക്കാര്‍ കറന്‍സി പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."