കശ്മിരില്‍ സ്‌കൂള്‍ ചലോ പദ്ധതിയുമായി സൈന്യം
അവന്തിപൂര്‍:കശ്മിരില്‍ സമാധാനം പുനസ്ഥാപിക്കുന്ന നടപടികള്‍ക്കു ശേഷം ദക്ഷിണ കശ്മിരില്‍ കുട്ടികള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സൈന്യം നീക്കം തുടങ്ങി. സ്‌കൂള്‍ ചലോ എന്നുപേരിട്ട പദ്ധതിയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് സൗജന്യ കോച്ചിങ് നടത്തുന്നതിനും പാഠ്യേതര വിഷയങ്ങളില്‍ പങ്കാളികളാക്കാനുമുള്ള നീക്കമാണ് സൈന്യം നടത്തുന്നത്.
സംസ്ഥാനത്തെ കലുഷിതമായ അന്തരീക്ഷത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുകയാണ്. ഇതിനുപുറമെ സുരക്ഷാ രംഗത്തുണ്ടായികൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും ജനങ്ങളെ ആശങ്കാകുലരാക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളെ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ സൈന്യം തീരുമാനിച്ചതെന്ന് മേജര്‍ ജനറല്‍ അശോക് നരൂള പറഞ്ഞു.
ഭീകരരും സര്‍ക്കാര്‍ വിരുദ്ധരും ചേര്‍ന്ന് കശ്മിര്‍ താഴ്്‌വരയില്‍ നടത്തിയ അക്രമം അവസാനിച്ച് ഏറെക്കുറെ സമാധാനം ഉറപ്പായിട്ടുണ്ട്.
എന്നിട്ടും സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പലയിടത്തും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ചുമാസത്തോളമായി സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. ഏതാണ്ട് 30 സ്‌കൂളുകള്‍ ഭീകരര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് സ്‌കൂള്‍ ചലോ എന്ന പുതിയ പദ്ധതിയുമായി സൈന്യം രംഗത്തിറങ്ങിയത്.
അധ്യാപകരെ കണ്ടെത്തി അവരെയാണ് സ്‌കൂള്‍ ചലോ പദ്ധതിയുടെ നടത്തിപ്പിന് നിയോഗിക്കുന്നത്. സ്‌കൂളുകളിലോ അല്ലെങ്കില്‍ പ്രത്യേക സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചോ കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കുകയാണ് ലക്ഷ്യം. കുട്ടികളുടെ കൈകളില്‍ ആയുധങ്ങള്‍ക്കു പകരം പുസ്തകങ്ങള്‍ നല്‍കുകയെന്നതാണ് സൈന്യത്തിന്റെ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."