കൂച്ച് ബിഹാര്‍ ട്രോഫി: കേരളത്തിനു ലീഡ്
ആലപ്പുഴ: ഹരിയാനയ്‌ക്കെതിരായ കൂച്ച് ബിഹാര്‍ ട്രോഫിയില്‍ കേരളത്തിനു ലീഡ്. ആദ്യ ഇന്നിങ്‌സില്‍ കേരളം 270 റണ്‍സെടുത്തപ്പോള്‍ ഹരിയാനയുടെ പോരാട്ടം 141 റണ്‍സില്‍ അവസാനിച്ചു. 129 റണ്‍സ് ലീഡുമായി രണ്ടാമിന്നിങ്‌സ് തുടങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന ശക്തമായ നിലയില്‍. ഒന്‍പതു വിക്കറ്റുകള്‍ കൈവശമുള്ള കേരളത്തിനു 290 റണ്‍സ് ലീഡ്.
90 റണ്‍സെടുത്ത രോഹന്‍ എസ് കുന്നുമ്മലാണ് പുറത്തായത്. കളി നിര്‍ത്തുമ്പോള്‍ ആനന്ദ് കൃഷ്ണന്‍ 50 റണ്‍സുമായും അര്‍ജുന്‍ അജി 13 റണ്‍സുമായും പുറത്താകാതെ നില്‍ക്കുന്നു. ഓപണിങില്‍ രോഹനും ആനന്ദും ചേര്‍ന്നു 137 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കേരളത്തിനു മികച്ച തുടക്കം നല്‍കി.
നേരത്തെ നാലു വിക്കറ്റെടുത്ത ഫനൂസിന്റെ മികച്ച ബൗളിങാണ് കേരളത്തിനു ലീഡ് സമ്മാനിച്ചത്. ഹരിയാനയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ദീര്‍ഘനേരം പിടിച്ചു നില്‍ക്കാന്‍ അവസരം ലഭിച്ചില്ല. സിജുമോന്‍ ജോസഫ് രണ്ടു വിക്കറ്റുകളും വിവേക്, അഖില്‍ അനില്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."