ഡല്‍ഹി മൂന്നിന് 225 റണ്‍സെന്ന നിലയില്‍
തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് മൈതാനത്തു നടക്കുന്ന ഡല്‍ഹി- ജാര്‍ഖണ്ഡ് രഞ്ജി പോരാട്ടത്തില്‍ ഡല്‍ഹി പൊരുതുന്നു. ഒന്നാമിന്നിങ്‌സില്‍ 493 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ജാര്‍ഖണ്ഡിനെതിരേ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഡല്‍ഹി മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയില്‍. ഏഴു വിക്കറ്റുകള്‍ അവശേഷിക്കെ ജാര്‍ഖണ്ഡിനൊപ്പമെത്താന്‍ ഡല്‍ഹിക്ക് 268 റണ്‍സ് കൂടി വേണം.
വമ്പനടികളിലൂടെ സെഞ്ച്വറി നേടി പുറത്താകാതെ നില്‍ക്കുന്ന റിഷഭ് പന്തിന്റെ മിന്നല്‍ ബാറ്റിങാണ് ഡല്‍ഹിക്ക് തുണയായത്. എട്ടു സിക്‌സും ഏഴു ഫോറും അടിച്ച് 84 പന്തില്‍ 107 റണ്‍സാണ് റിഷഭ് വാരിയത്. കളി നിര്‍ത്തുമ്പോള്‍ 89 റണ്‍സുമായി നായകന്‍ ഉന്‍മുക്ത് ചന്ദാണ് റിഷഭിനൊപ്പം ക്രീസില്‍. 74 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഡല്‍ഹി പതറിപ്പോയ ഘട്ടത്തിലാണ് റിഷഭിന്റെ തകര്‍പ്പന്‍ പ്രകടനം.
നേരത്തെ ഇഷാന്‍ കിഷന്‍ (273) നേടിയ ഇരട്ട സെഞ്ച്വറിയുടെ മികവിലാണ് ജാര്‍ഖണ്ഡ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."