ചാനല്‍ വിലക്കുമായി വീണ്ടും കേന്ദ്രം രംഗത്ത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മാധ്യമങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റം തുടരുന്നു. ചാനല്‍ വിലക്കുമായി വീണ്ടും കേന്ദ്രം രംഗത്തുവന്നിരിക്കുകയാണ്. കെയര്‍ വേള്‍ഡ് ടി.വി ചാനലിനാണ് അവസാനമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ആക്ഷേപകരമായ പരിപാടികള്‍ സംപ്രേഷണം ചെയ്തെന്നാരോപിച്ചാണ് ഏഴു ദിവസത്തേക്കാണ് ആരോഗ്യ സംരക്ഷണ ചാനലായ കെയര്‍ വേള്‍ഡ് ടി.വിക്ക് വിലക്ക്. നേരത്തെ പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പ്രമുഖ ദേശീയ ചാനലായ 'എന്‍.ഡി.ടി.വി ഇന്ത്യക്കും' മര്‍ദനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിന് അസമിലെ പ്രാദേശിക ന്യൂസ് ചാനലായ 'ന്യൂസ് ടൈം അസമിനും' കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. നവംബര്‍ ഒമ്പതിനാണ് ചാനലിന് വിലക്കേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."