കാംപസുകള്‍ വിദ്യാര്‍ഥികളുടെ ബലികുടീരങ്ങളാകുന്നു: സമദാനി
കോഴിക്കോട്: കാംപസുകള്‍ വിദ്യാര്‍ഥികളുടെ ബലികൂടീരങ്ങളാകുന്നുവെന്നും ഇന്ത്യന്‍ ജനതയുടെ മൂഢധാരണകളെ പിഴുതെറിയാന്‍ നെഹ്‌റുവടക്കമുള്ള മുന്‍ഗാമികള്‍ ദീര്‍ഘദര്‍ശനത്തോടെ സ്ഥാപിച്ചതാണ് ഇന്ത്യയിലെ സര്‍വകലാശാലകളെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുസ്സമദ് സമദാനി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി 'നിശബ്ദമാക്കപ്പെടുന്ന യൗവ്വനം' വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ് ഇന്ത്യന്‍ സാഹചര്യത്തെ സുന്ദരമായി അവതരിപ്പിച്ച ഒരു കവിതയാണ്. ഇന്ത്യന്‍ ഭരണകൂടം ഫാസിസത്തെ സ്വയംവരിക്കുയാണ്. ബുദ്ധിജീവികളെ അവര്‍ വെറുക്കുകയുമാണ്. രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ യുവാക്കള്‍ ഹിംസാത്മകതയെ ശക്തമായി പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. സുരേഷ്‌കുമാര്‍ ഖൈര്‍നര്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടവണ്ണൂര്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍, സിവിക് ചന്ദ്രന്‍, ഉമ്മര്‍ പാണ്ടികശാല, സി.കെ സുബൈര്‍, പി.കെ ഫിറോസ്, നജീബ് കാന്തപുരം, കെ.ടി അബ്ദുറഹ്മാന്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ നവാസ് സ്വാഗതവും സെക്രട്ടറി ഷിജിത്ത്ഖാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."