മയില്‍പ്പീലിക്കൂട്ടം പദ്ധതിക്ക് വര്‍ണാഭമായ തുടക്കം
മണ്ണഞ്ചേരി: കുട്ടികളുടെ സര്‍ഗശേഷി ഉയര്‍ത്താന്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മയില്‍പ്പീലിക്കൂട്ടം പദ്ധതിക്ക് കലവൂര്‍ ഗവ.ഹയര്‍ സെക്കഡറി സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. കലാകാരിയും കേരളസംഗീത നാടക അക്കാദ ചെയര്‍പേഴ്‌സനുമായ കെ.പി.എ.സി ലളിത ഉദ്ഘാടനം ചെയ്തു.
ഒരു കൈത്താങ്ങുമാത്രംമതി യഥാര്‍ത്ഥ പ്രതിഭകളുടെ മാറ്റുകൂട്ടാനെന്ന് കെ.പി.എ.സി ലളിത പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സംഘിപ്പിച്ച മയില്‍പ്പീലിക്കൂട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് കലവൂര്‍ ഗവ:ഹയര്‍സെക്കന്ററി സ്‌കൂളില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദാരിദ്ര്യം നിറഞ്ഞുനിന്ന കുട്ടിക്കാലത്ത് ഒരു അദ്ധ്യാപികയുടെ കണ്ടെത്തലും താങ്ങുമാണ് എന്നിലൂടെ പുറത്തുവന്നതെന്നും ലളിത പറഞ്ഞു.സംസ്ഥാനത്തുതന്നെ ആദ്യമായി കുട്ടികളുടെ കലാഭിരുചികള്‍ കണ്ടെത്താന്‍ ശ്രമംതുടങ്ങിയ ആര്യാട് ബ്ലോക്ക് പഞ്ചായത്തിന് പ്രത്യേകം അഭിനന്ദനം അര്‍പ്പിക്കുന്നതായും കെ.പി.എ.സി ലളിത പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ പ്രദേശത്തും ഇത്തരം മയില്‍പ്പീലിക്കൂട്ടങ്ങള്‍ പീലിവിടര്‍ത്തണമെന്നും സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
മയില്‍പ്പീലിക്കൂട്ടം പരിപാടിയില്‍ ബ്ലോക്ക് അതിര്‍ത്തിയിലെ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത 159 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തും മൂന്നുവിഭാഗങ്ങളായി തിരിച്ചായിരുന്നു ക്യാമ്പ്.വരമൂല,എഴുത്തുമൂല,നാട്യമൂല എന്നിങ്ങനെ പ്രതിനിധികളുടെ അഭിരുചി നോക്കിയാണ് തിരിച്ചത്.വിവധമേഖലകളില്‍ ശ്രദ്ധേയരായ ജോസഫ് ആന്റണി,മോപ്പസാങ് വാലറ്റ്,ദീപുകാട്ടൂര്‍,ടി.എസ്.സജീവ്കുമാര്‍,ജയകുമാര്‍,സി.എഫ്.ജോസഫ്,സിറിള്‍ഡൊമനിക്,പി.എസ്.രഘുനാഥ്,ആര്‍ട്ടിസ്റ്റ് ഹുസൈന്‍ എന്നിവര്‍ ക്ലാസ് നയിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനസനല്‍കുമാര്‍,വൈസ് പ്രസിഡന്റ് എന്‍.പി.സ്‌നേഹജന്‍,ജയന്‍തോമസ് എന്നിവര്‍ നേതൃത്വംനല്‍കി.തെരഞ്ഞെടുക്കുന്ന പ്രതിഭകള്‍ക്ക്് വരുന്ന മൂന്നുവര്‍ഷക്കാലം ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകപരിശീലനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."