HOME
DETAILS
MAL
മലങ്കര ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയില്‍ അനധികൃത കെട്ടിടം
backup
November 07 2016 | 06:11 AM
മുട്ടം: മലങ്കര ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയ കരാറുകാരന് കൈയ്യേറിയതായി പരാതി. മലങ്കര ഡാമിന് കുറുകെ പുതിയ പാലം പണിയുന്നതിന് കരാര്‍ നല്‍കിയിരുന്നു. പാലം പണി പൂര്‍ത്തിയായി ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു.
പക്ഷെ ഇനിയും ബാക്കി നല്‍കാനുള്ള പത്ത് ശതമാനം തുക നാളിതുവരെ നല്‍കാത്തതാണ് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയ കൈയേറി കെട്ടിടം പണിയാന്‍ കരാറുകാരനെ പ്രേരിപ്പിച്ചത്. വൈദ്യുതീകരിച്ച് കല്‍ഭിത്തി കെട്ടിയ കെട്ടിടം ഇപ്പോള്‍ കരാറുകാരന് ഇതര സംസ്ഥാനക്കാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. കൈയ്യേറ്റ ഭൂമിയിലെ കെട്ടിടത്തിന് കെട്ടിട നമ്പര്‍ നല്‍കിയതില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."