കഞ്ചാവുമായി രണ്ട് പോളി വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍
തൊടുപുഴ: രണ്ട് പോളിടെക്നിക് വിദ്യാര്‍ഥികളടക്കം മൂന്നുപേരെ 70 ഗ്രാം കഞ്ചാവുമായി പൊലിസ് അറസ്റ്റ് ചെയ്തു.
മുട്ടം പോളിടെക്നിക് കോളജ് വിദ്യാര്‍ഥി തൃശൂര്‍ മാന്നമംഗലം വടക്കനടി എബി (20), സേലത്ത് പോളിടെക്നിക് വിദ്യാര്‍ഥിയായ തൃശൂര്‍ മാന്നമംഗലം നെല്ലിക്കകുടിയില് ബേസില്‍(20), കല്ലട ട്രാവല്‍സിലെ ജീവനക്കാരന് തൃശൂര്‍ കൂര്‍ക്കഞ്ചേരി മഞ്ഞളിവീട്ടില്‍ സജല്‍ (22) എന്നിവരെയാണ് മുട്ടം എസ്.ഐ എസ് ഷൈന്‍ അറസ്റ്റ് ചെയ്തത്.മുട്ടത്ത് എബി താമസിക്കുന്ന ലോഡ്ജ്മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കട്ടപ്പനയില്‍ നിന്ന് സജലും ബേസിലുമാണ് കഞ്ചാവ് എത്തിച്ചത്.
എബി അക്കൗണ്ട് മുഖേന പണം കൈമാറിയിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് പ്രതികള്‍ പറഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് പരിശോധന നടത്തിയാണ് എബിയുടെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."