കേബിള്‍ ഇടാന്‍ കുഴിച്ച കിടങ്ങ് അപകടക്കെണിയാകുന്നു
തൊടുപുഴ: ന്യൂമാന്‍ കോളജ് - കാരിക്കോട് റോഡില്‍ കേബിളിടാന്‍ കുഴിച്ച കിടങ്ങ് വാഹന യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയാകുന്നു.
ഇരുചക്രവാഹന യാത്രക്കാരും കാല്‍നടയാത്രക്കാരും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
സ്വകാര്യ കമ്പനിക്കു കേബിള്‍ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴി 200 മീറ്ററോളം ഭാഗം മൂടിയിട്ടില്ല. നേരത്തേ റോഡിന്റെ അരികില്‍ കോണ്‍ക്രീറ്റ് ചെയ്ത് മനോഹരമാക്കിയിരുന്ന ഭാഗമാണ് കുത്തിപ്പൊളിച്ച് കുഴിയാക്കിയശേഷം മൂടാതിരിക്കുന്നത്. ജില്ലാ ആശുപത്രിയ്ക്ക് 100 മീറ്റര്‍ സമീപത്താണിത്.
നൂറുകണക്കിന് വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും സഞ്ചരിക്കുന്ന റോഡിലാണ് ഈ അവസ്ഥ. ഇതിനു സമീപത്തു കുഴിയെടുത്തിരുന്നെങ്കിലും ഇതെല്ലാം കോണ്‍ക്രീറ്റ് ചെയ്ത് മൂടിയിട്ടുണ്ട്. കേബിള്‍ ഇടുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെടുത്ത കുഴി ശരിയായി മൂടാത്തത് പല അപകടങ്ങള്‍ക്കും കാരണമാണ്.
പലയിടത്തും മെറ്റലും കോണ്‍ക്രീറ്റ് കഷണങ്ങളും റോഡില്‍ കൂടി കിടക്കുന്നത് ഇരുചക്രവാഹന യാത്രക്കാരെ അകടത്തില്‍ പെടുത്തുന്നു.
പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."