പൂഞ്ഞാറിലെ തോല്‍വി: സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടേക്കും
ഈരാററുപേട്ട : പൂഞ്ഞാറിലെ തോല്‍വി സംസ്ഥാന നേതൃത്വത്തിനു കടുത്ത അതൃപ്തി സൃഷ്ടിച്ചിരിക്കേ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചു വിടല്‍ ഭീഷണിയില്‍.
വ്യക്തമായ ആധിപത്യമാണു സി.പി.എമ്മിനു മണ്ഡലത്തിലുണ്ടായിരിക്കേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സി ജോസഫ് മൂന്നാം സ്ഥാനത്തേക്കു ദയനീയമായി പിന്തള്ളപ്പെട്ടതു നിസ്സാരമായല്ല സംസ്ഥാന നേതൃത്വംകണ്ടത്.
രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിന്റെ ജോര്‍ജ്കുട്ടി ആഗസ്തിയെക്കാള്‍ 10,000 വോട്ടുകള്‍ പിന്നിലായിരുന്നു പി.സി ജോസഫിന്റെ സ്ഥാനം.
ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മുതിര്‍ന്ന സി.പി.എം നേതാക്കള്‍ പരോക്ഷമായി പി.സി ജോര്‍ജിനു വേണ്ടി പ്രവര്‍ത്തിച്ചതായി അണികള്‍ പരാതി നല്‍കിയിരുന്നു.
പൂഞ്ഞാറില്‍ ജയിക്കേണ്ടത് അഭിമാനപ്രശ്നമാണെന്നു പിണറായി വിജയന് നേരിട്ടെത്തി പറഞ്ഞിട്ടും ചെവിക്കൊള്ളാതിരുന്നതിന്റെ കാരണങ്ങളെക്കുറിച്ചു പ്രവര്‍ത്തകര്‍ സുഖകരമല്ലാത്ത വെളിപ്പെടുത്തലുകള്പരാതിയില് സൂചിപ്പിച്ചിരുന്നു. ഇതേസമയം വിവാദങ്ങള്‍ മാത്രം ഇടപെടുന്ന ഈരാററുപേട്ട മുന്‍സിപ്പല്‍ ചെയര്മാന് റ്റി.എം റഷീദിനെതിരെ നടപടി ആവശൃപ്പെട്ട് ഒരു വിഭാഗം സി.പി.എം കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി.
ചെയര്‍മാനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വീഡിയോയെ കുറിച്ച് പാര്‍ട്ടി അന്വേഷണം ആരംഭിച്ചതായാണു ലഭിക്കുന്ന വിവിരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."