കോട്ടമല പാറമട: ലാഭ കൊതിയന്മാരായ മാഫിയകളെ ചെറുക്കണമെന്ന്
പാലാ: പരിസ്ഥിതിക്കും, കാലാവസ്ഥയ്ക്കും ജനങ്ങളുടെ ജീവനും വില കല്പിക്കാത്ത ലാഭ കൊതിയന്മാരായ മാഫിയകളെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് മുന്‍മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.
വിവാദമായ രാമപുരത്തെ കുറിഞ്ഞി കോട്ടമലയില്‍ സന്ദര്‍ശനം നടത്തി പ്രദേശവാസികളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. കോട്ടമല സമരം ഭാവി തലമുറയിലെ കുട്ടികള്‍ക്ക് വേണ്ടിയാണെന്നും, ഭൂമിയുടെ സഹനത്തിന്റെ പരിധി ലംഘിക്കുമ്പോള്‍ പ്രകൃതിക്ഷോഭങ്ങള്‍ വരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി നശിപ്പിക്കുക എന്നത് കുമ്പസാര കുറ്റമായി കാണണമെന്നാണ് കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജനങ്ങളോട് പറഞ്ഞത് ഇത് ഈ അവസരത്തില്‍ ഏവരും ശ്രദ്ധയോടെ അനുകരിക്കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടമലയിലെ ജനങ്ങള്‍ക്കൊപ്പം സി.പി.ഐ ഉറച്ച് നില്‍ക്കുമെന്നും പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയും ഈ ജനകീയ സമരത്തിന് ഉണ്ടാകുമെന്നും അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി. എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, സി.പി.ഐ പാലാ മണ്ഡലം സെക്രട്ടറി ബാബു കെ. ജോര്‍ജ്ജ്, അഡ്വ. പി.ആര് തങ്കച്ചന്, പി.കെ ഷാജു കുമാര്‍, പി പ്രദീപ്, പയസ് രാമപുരം, കെ.എസ്. മാധവന്, തങ്കച്ചന് ആഗസ്തി, പി.എന്‍ ദാസപ്പന്, എം.ആര് രാജു, റ്റി.എസ് സുരേഷ്, പി.എ മുരളി, ജോഷി ഏറത്ത്, വാര്‍ഡ് മെമ്പര്‍മാരായ ജീനസ് നാഥ്, മിനി ശശി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."