HOME
DETAILS

അശരണര്‍ക്ക് ആശ്വാസമായി തണലിന്റെ സാന്ത്വന ക്യാംപ്

  
backup
November 07 2016 | 06:11 AM

%e0%b4%85%e0%b4%b6%e0%b4%b0%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

കണ്ണൂര്‍: ശരീരം പൂര്‍ണമായും ഭാഗീകമായും തളര്‍ന്ന് പോയതിനാല്‍ നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിട്ടവര്‍ക്ക് ആശ്വാസവുമായി തണലിന്റെ കൈതാങ്ങ്. വാഹനപകടത്തില്‍പെട്ടും കെട്ടിടങ്ങളില്‍ നിന്നു വീണും പരുക്കേറ്റ് ദുരിത ജീവിതം നയിക്കുന്നവരും ജന്മനാ അസുഖം ബാധിച്ച് തളര്‍ച്ചയിലായവരും എല്ലാം മറന്ന് പാടിയും ആടിയും ഒരുപകലിനെ ആഘോഷ തിമര്‍പ്പിലാക്കി. കണ്ണൂര്‍ പയ്യാമ്പലം മര്‍മര ബീച്ച് ഹൗസിലാണ് ജില്ലയിലെ 200 ഓളം പേരെ പങ്കെടുപ്പിച്ച് വേറിട്ട സാന്ത്വന വിനോദ ക്യാംപായ തളരാതെ തണലില്‍ ഒരുക്കിയത്. വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ പുനരധിവാസ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയാണ് തണല്‍. സാമ്പത്തികമായി പ്രയാസം നേരിടുന്നവര്‍ക്ക് പൂര്‍ണമായും ചികില്‍സ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് 26 അംഗങ്ങളുള്ള സംഘടനപ്രവര്‍ത്തിച്ചുവരുന്നത്. പാലിയേറ്റിവ് കെയര്‍ ഇനിഷേറ്റിവ് ഇന്‍ കണ്ണൂര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് കൂട്ടായ്മയുണ്ടാക്കിയത്. 20 ഓളം ഡോക്ടര്‍മാര്‍ ഇവരെ പരിശോധിക്കാനെത്തി. ഒരു രോഗിക്ക് രണ്ടുവളണ്ടിയര്‍ എന്ന തോതില്‍ 500 ഓളം സേവന മനസ്‌കാരായ ചെറുപ്പക്കാര്‍ ക്യാംപിലെത്തിയിരുന്നു. 80 ഓളം ബെഡുകളും 150 ഓളം വീല്‍ ചെയറുകളും രോഗികളെ ക്യാംപിലെത്തിക്കാന്‍ അഞ്ചോളം ആംബുലന്‍സുകളും ഒരുക്കിയിരുന്നു.
രാവിലെ ഒന്‍പതിനാരംഭിച്ച പരിപാടി വൈകീട്ട് ആറുവരെ നീണ്ടു. അസീസ് തായ്‌നേരിയടക്കമുള്ള കലാകാരന്മാരുടെ കലാപരിപാടികള്‍ ശയ്യാജീവിതം നയിക്കുന്നവര്‍ക്ക് നവ്യാനുഭവമായി. വൈകീട്ട് വില്‍ചെയറില്‍ പയ്യാമ്പലം ബീച്ച് സന്ദര്‍ശിക്കാനുള്ള അവസരവും നല്‍കി. ബീച്ചില്‍ വച്ച് പട്ടം പറത്തിയാണ് ക്യാംപില്‍ പങ്കെടുത്തവര്‍ പിരിഞ്ഞത്.
സമൂഹത്തിന്റെ നാനാതുറയില്‍ പെട്ട പ്രമുഖരാണ് ക്യാംപ് സന്ദര്‍ശിക്കാനെത്തിയത്. രാവിലെ കലക്ടര്‍ മിര്‍മുഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നിവരെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ക്യാംപിലെത്തി രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്നു. പന്ന്യന്‍ രവീന്ദ്രന്‍, ടി.ഒ മോഹനന്‍, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി.കെ രാഗേഷ്, റോസ്‌നി ഖാലിദ് എത്തിയിരുന്നു. ക്യാംപില്‍ തെരഞ്ഞെടുക്കപ്പെടുന്ന 20 പേരെ തണല്‍ സൗജന്യമായി മൂന്നുമാസത്തെ ചികില്‍സ നല്‍കും. കോയമ്പത്തൂരിലെ സഹായി എന്ന സംഘടനയുടെ സഹായത്താലാണ് ചികില്‍സ നടത്തുകയെന്ന് തണല്‍ സെക്രട്ടറി വി.വി മുനീര്‍ പറഞ്ഞു. കണ്ണൂര്‍ പടന്നപ്പാലത്ത് സി.എച്ച് സെന്ററിലാണ് തണലിന്റെ സേവനകേന്ദ്രം നടത്താന്‍ ഉദ്ദേശിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  13 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  13 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  13 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  13 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  13 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  13 days ago