സര്‍ക്കാര്‍ ഭൂമിയില്‍ സഭയുടെ കൈയ്യേറ്റം: ഭൂമി ദാനം നല്‍കിയ എന്‍.എം മാത്യു ഹാജരാകണം
ഇരിട്ടി:താലൂക്ക് ഓഫിസ് നിര്‍മിക്കുന്നതിനും മറ്റു പൊതു ആവശ്യത്തിനും ദാനം നല്‍കിയ ഭൂമി സഭ കയ്യേറിയ പരാതിയില്‍ ഭൂമി ദാനം നല്‍കിയ എന്‍.എം മാത്യുവിനെ നേരില്‍ കേള്‍ക്കാന്‍ വീണ്ടും നോട്ടീസ് അയച്ചതായി ഇരിട്ടി താലൂക്ക് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞമാസം 19ന് ഹാജരാകാന്‍ വേണ്ടിയായിരുന്നു ആദ്യം കൊടുത്ത നോട്ടിസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ദിവസം ഹാജരാകാന്‍ ഇദ്ദേഹം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് നവംബര്‍ 29ന് വീണ്ടും ഹാജരാകാന്‍ താലൂക്ക് അധികൃതര്‍ നോട്ടിസ് അയച്ചത്. ഹാജരായില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ അറിയിച്ചിട്ടുണ്ട്.
കോളിക്കടവ് സ്വദേശി കൊറുമ്പാലി നാണു എന്നയാള്‍ ആണ് താലൂക്ക് ഭൂമി കൈയ്യേറിയതായി താലൂക്കധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സര്‍വയര്‍ സ്ഥലം അളക്കുകയും പരാതിയില്‍ കഴമ്പുെണ്ടന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
1987 ജൂലായ് 16നാണ് നീരാക്കല്‍ മാത്യു എന്ന വ്യക്തി ഇരിട്ടി തന്തോടിലെ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍സ് എന്ന സഭക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുന്നതിന് മൂന്നേക്കര്‍ പത്തുസെന്റ് സ്ഥലവും കുടിവെള്ള സൗകര്യം ഉണ്ടാക്കുന്നതിന് രണ്ടര സെന്റ് സ്ഥലവും ദാനമായി നല്‍കിയത്. ഈ ഭൂമിയുടെ തൊട്ടുകിഴക്ക് സര്‍ക്കാരിലേക്ക് താലൂക്കോഫിസ് നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള പൊതു ആവശ്യങ്ങള്‍ക്ക് സറണ്ടര്‍ ചെയ്ത സ്ഥലം ഉള്ളതായും രേഖയില്‍ പറയുന്നു.
പക്ഷേ എത്ര സെന്റ് ഭൂമിയാണ് താലൂക്കോഫിസ് നിര്‍മ്മിക്കുന്നതിന് നീക്കി വെച്ചതെന്ന് രേഖയില്‍ പറയുന്നില്ല.
എന്നാല്‍ 2015ല്‍ കെട്ടിട നിര്‍മാണ ആവശ്യത്തിനായി പായം പഞ്ചായത്തിലേക്ക് മദര്‍ സുപ്പീരിയര്‍ നല്‍കിയ പ്ലാനില്‍ മൂന്നേക്കര്‍ 65 സെന്റ് കൈവശമുണ്ടെന്ന് കാണിച്ചിട്ടുണ്ടെന്നും എന്നാല്‍ പായം വില്ലേജ് ഓഫിസര്‍ നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റ് പ്രകാരം മൂന്നേക്കര്‍ 12.5 സെന്റിന് മാത്രമെ അവകാശമുള്ളൂവെന്നും ബാക്കി 52.2സെന്റ് ഭൂമി പൊതു ആവശ്യത്തിന് നീക്കി വെച്ചിട്ടുള്ളതാണെന്നും ഈ ഭൂമി മഠം കൈയേറിയതുമാണെന്നാണ് നാണു പരാതിയില്‍ പറയുന്നത്.
ഇതില്‍ കഴമ്പുണ്ടെന്ന് താലൂക്ക് സര്‍വെയര്‍ തഹസില്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.ഇരിട്ടി താലൂക്കോഫിസിന് സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഈ സാഹചര്യത്തില്‍ സഭ കയ്യേറിയ ഭൂമി എത്രയും പെട്ടെന്ന് തിരിച്ച് പിടിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."