HOME
DETAILS

പോളിങ് ശതമാനത്തിലെ വര്‍ധനവ്; അവകാശവാദവുമായി മുന്നണികള്‍

  
backup
May 17 2016 | 22:05 PM

%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7

അഞ്ച് സീറ്റും നേടുമെന്നു യു.ഡി.എഫ്; നാല് സീറ്റ് നേടുമെന്ന് എല്‍.ഡി.എഫ്

തൊടുപുഴ: പോളിങ് ശതമാനത്തില്‍ 2.46 ശതമാനത്തിന്റെ വര്‍ധനവുണ്ടായത് ഇടുക്കിയില്‍ ഇരുമുന്നണികള്‍ക്കും പ്രതീക്ഷകളെ കവച്ചുവെയ്ക്കുന്ന ആശങ്ക. കൃസ്ത്യന്‍ - ഈഴവ മേഖലകളിലെ ചൂടാണ് മുന്നണികളുടെ ഫലപ്രതീക്ഷകളെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇരുകൂട്ടരും ജയം അവകാശപ്പെടുന്നുണ്ട്. തമിഴ് വോട്ടുകളിലും ഇക്കുറി ഉണര്‍വ് അനുഭവപ്പെട്ടിട്ടുണ്ട്. തമിഴ് ഇരട്ട വോട്ടുകളും വ്യാപകമായി പോള്‍ ചെയ്തിട്ടുണ്ട്. ഇടുക്കിയിലെ മൊത്തം വോട്ടിങ് ശതമാനം 73.59 ആണ്. 2011 ല്‍ ഇത് 71.16 ആയിരുന്നു. അതായത് 2.46 ശതമാനത്തിന്റെ വര്‍ധനവ്. ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു.
ഇക്കുറി ജില്ലയിലെ ഉയര്‍ന്ന പോളിംഗ് ശതമാനം ഇടുക്കി നിയോജക മണ്ഡലത്തിലാണ്. 75.33. 2011 നേക്കാള്‍ 5.78 ശതമാനം കുറവാണിത്. യു.ഡി.എഫിന് ഏകപക്ഷീയ ആധിപത്യമുളള തൊടുപുഴയില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ കനത്ത മല്‍സരം നടന്ന മറ്റ് നാലിടങ്ങളിലും പോളിംഗ് ശതമാനം ഉയര്‍ന്നതാണ് മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എം മണി മത്സരിച്ച ഉടുമ്പഞ്ചോലയില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും ഈഴവരായതിനാല്‍ ക്രിസ്ത്യന്‍ വോട്ടാണ് നിര്‍ണ്ണായകം. എം എം മണിയെ എങ്ങിനേയും പരാജയപ്പെടുത്താന്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അണികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇടുക്കി രൂപതയുടേയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടേയും പിന്തുണ എം എം മണിക്ക് നേടാനായത് നേട്ടമാകും.
കൂട്ടലും കിഴിക്കലും നടത്തി തെരഞ്ഞെടുപ്പിന്റെ അവലോകനവും കൂടിയാലോചനകളും തകൃതിയായി നടത്തി മുന്നണികള്‍ വിജയം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. അഞ്ച് മണ്ഡലങ്ങളിലും ജയവും നിര്‍ണായകശക്തിയുമാണെന്നു അവകാശപ്പെടാനാണ് മുന്നണികള്‍ക്കു താല്‍പര്യം. ഇടുക്കി ജില്ലയിലെ അഞ്ചു സീറ്റും വരുതിയാലാക്കാന്‍ തന്ത്രമൊരുക്കിയെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്. തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളില്‍ അട്ടിമറികളും തിരിച്ചുപിടിക്കലും നിലനിര്‍ത്തലും ഉണ്ടാകുമെന്നാണ് മുന്നണിനേതാക്കളുടെ കണക്കുക്കൂട്ടല്‍.
മന്ത്രി പി.ജെ. ജോസഫ് മത്സരിക്കുന്ന തൊടുപുഴയും എം.എം.മണി മത്സരിക്കുന്ന ഉടുമ്പന്‍ചോലയും കേരള കോണ്‍ഗ്രസുകാരായ റോഷി അഗസ്റ്റിനും കെ.ഫ്രാന്‍സീസ് ജോര്‍ജും മത്സരിക്കുന്ന ഇടുക്കിയും ഇ എസ് ബിജിമോള്‍ മത്സരിക്കുന്ന പീരുമേടും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞതാണ്. അഞ്ചു സീറ്റിലും വിജയിക്കുമെന്നാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്റെ അവകാശവാദം. തൊടുപുഴയില്‍ പി.ജെ. ജോസഫ് ഭൂരിപക്ഷം വര്‍ധിക്കുമെന്നും ഇടുക്കി നിലനിര്‍ത്തി, ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം മണ്ഡലം തിരിച്ചു പിടിക്കുമെന്നും ചെയര്‍മാന്‍ അവകാശപ്പെടുന്നു.
യുഡിഎഫ് കേന്ദ്രങ്ങള്‍ നല്ല ആവേശത്തിലാണെന്നും അദ്ദേഹം പറയുന്നു. അതേസമയം തൊടുപുഴ ഒഴികെ ബാക്കി നാലു മണ്ഡലങ്ങളിലും ജയിക്കുമെന്നു എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.കെ.ശിവരാമന്‍ അവകാശപ്പെടുന്നു. ഇടുക്കി യുഡിഎഫില്‍ നിന്നും തിരിച്ചു പിടിക്കും. മറ്റു മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തൊടുപുഴയില്‍ പി.ജെ. ജോസഫിന്റെ ഭൂരിപക്ഷം കുറയുമെന്നാണ് പ്രതീക്ഷയെന്നു അദ്ദേഹം വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ മൂന്നു മണ്ഡലങ്ങളില്‍ എന്‍ഡിഎ നിര്‍ണായകശക്തിയായിരിക്കുമെന്നു ബിജെപി ജില്ല പ്രസിഡന്റ് ബിനു ജെ കൈമള്‍ വ്യക്തമാക്കി. ഇടുക്കി മണ്ഡലത്തില്‍ നാല്പതിനായിരം വോട്ടുകള്‍ വരെ നേടാന്‍ സാധിക്കും. അത് എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്കു ക്ഷീണമായിരിക്കും. ഉടുമ്പന്‍ചോല, ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളില്‍ ശക്തിപ്രകടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവികുളം മണ്ഡലത്തില്‍ 73.659 ശതമാനം പുരുഷന്‍മാരും 68.536 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 77.105 ശതമാനം പുരുഷന്‍മാരും 73.65 ശതമാനം സ്ത്രീകളും, തൊടുപുഴ മണ്ഡലത്തില്‍ 75.218 ശതമാനം പുരുഷന്‍മാരും 68.736 ശതമാനം സ്ത്രീകളും, ഇടുക്കി മണ്ഡലത്തില്‍ 78.479 ശതമാനം പുരുഷന്‍മാരും 74.279 ശതമാനം സ്ത്രീകളും , പീരുമേട്ടില്‍ 75.716 ശതമാനം പുരുഷന്‍മാരും 70.824 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago