HOME
DETAILS
MAL
ഇരയുടെ പേര് വെളിപ്പെടുത്തിയത് തെറ്റ്; കെ.രാധാകൃഷ്ണനെതിരെ ബൃന്ദാ കാരാട്ട്
backup
November 07 2016 | 07:11 AM
ന്യൂഡല്‍ഹി: വടക്കാഞ്ചേരി പീഡനകേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്റെ നടപടി തെറ്റായിപോയെന്ന് സി.പി.എം പി.ബി അംഗം ബൃന്ദാ കാരാട്ട്. പൊലിസില്‍ നിന്ന് നീതി കിട്ടില്ലെന്ന തോന്നല്‍ യുവതിക്കുണ്ടായത് ദുരന്തമാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
യുഡിഎഫ് ഭരണകാലത്ത് യുവതിക്ക് രണ്ട് വര്‍ഷം നീതി ലഭിച്ചില്ലെന്നത് അനാസ്ഥയും ഗൗരവമുള്ള കാര്യമാണെന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു. യുവതി പരാതി ഉന്നയിച്ച ഉടനെ മുഖ്യമന്ത്രി കേസില്‍ ഇടപെട്ടുവെന്നും അവശ്യമായ നടപടികള്‍ സ്വീകരിച്ചവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
പീഡനക്കേസില്‍ ആരോപണ വിധേയനായ ജയന്തനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ വിവരം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കുമ്പോഴാണ് കെ.രാധാകൃഷ്ണന്‍ ഇരയുടെ പേര് പരസ്യമാക്കിയത്. ാേ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."