HOME
DETAILS
MAL
പുഴയില്‍ കുളിക്കാനിറങ്ങിയ പോളിങ് ഉദ്യോഗസ്ഥന് പരുക്കേറ്റു
backup
May 17 2016 | 22:05 PM
മൂന്നാര്‍: വട്ടവട പഞ്ചായത്തിലെ പോളിംഗ് ഉദ്യോഗസ്ഥന് പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് പരിക്കേറ്റു. വട്ടവട പഞ്ചായത്തില്‍ കൊട്ടാക്കമ്പൂര്‍ വില്ലേജിലെ റസ്റ്റ് ഹൗസിലുള്ള 77 -ാം നമ്പര്‍ ബൂത്തില്‍ നിയോഗിക്കപ്പെട്ട കട്ടപ്പന സ്വദേശി ബിജു അഗസ്റ്റിനാണ് അപകടത്തില്‍പെട്ടത്.
ഒഴിക്കില്‍പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപെടുത്തി. വീഴ്ചയില്‍ പാറയിലിടിച്ച് കൈയ്ക്കും കാല്‍ക്കുഴയ്ക്കും പരിക്കേറ്റ ബിജു അഗസ്റ്റിനെ ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കി. പ്രസ്തുത ഡ്യൂട്ടിക്കായി പകരക്കാരനെ നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."