റിലയന്‍സ് ലൈഫ് ഫോണും പൊട്ടിത്തെറിക്കുന്നു!!
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ലൈഫ് സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ചതായി പരാതി. ജമ്മു കശമിരില്‍ നിന്നുള്ള തന്‍വീര്‍ സ്വാദിഖ് എന്നയാളാണ് തന്റെ കൈവമുള്ള ലൈഫ്‌ഫോണ്‍ പൊട്ടിത്തെറിച്ചെന്നും അപകടത്തില്‍ നിന്ന് കുടുംബം കഷ്ടിച്ച് രക്ഷപ്പെട്ടെന്നും ട്വീറ്റ്‌ചെയ്തത്.
പൊട്ടിത്തെറിച്ച ഫോണിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
My family had a narrow escape today after @reliancejio 's @Reliance_LYF phone exploded & burst into flames. pic.twitter.com/NggIGMc8Zw
— Tanvir Sadiq (@tanvirsadiq) November 6, 2016
എന്തായാലും വാര്‍ത്തയെക്കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്നും സംഭവത്തെ കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്നും റിലയന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് ഫോണ്‍ പൊട്ടിത്തെറിക്കുന്നതു മൂലം പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ് അതിന്റെ ഗ്യാലക്‌സി നോട്ട്് 7 വിപണിയില്‍ നിന്നും പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."