ഉമിനീര്‍ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധയ്ക്ക് കിംസില്‍ വിദഗ്ധ ചികിത്സ
തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ സിയലോളജി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഉമിനീര്‍ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധയും മറ്റു രോഗങ്ങളും കണ്ടെത്തുകയും വിദഗ്ധ ചികിത്സയ്ക്ക് സഹയകമാക്കുകയും ചെയ്യുന്ന സലൈവറി ഗ്ലാന്റ് എന്റോസ്‌കോപ്പി (സിയലൊഎന്റോസ്‌കോപ്പി) അടക്കമുള്ള നൂതന സംവിധാനങ്ങളോടു കൂടിയാണ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
ഇന്ന് സാധാരണമായികൊണ്ടിരിക്കുന്ന ഉമിനീര്‍ ഗ്രന്ഥിയില്‍ രൂപപെടുന്ന കല്ലിന്റെ വിദഗധ ചികിത്സ ഈ സിയലോളജി യൂണിറ്റിന്റെ പ്രത്യേകതയാണ്.
സൈലോ എന്റോസ്‌കോപ്പി വഴി റേഡിയോ വികിരണങ്ങളുടെ സഹയമില്ലാതെ തന്നെ രോഗനിര്‍ണ്ണയം സാധ്യമാക്കുന്നതിനോടൊപ്പം ഓപ്പറേഷന്റെ സഹയമില്ലാതെ തന്നെ ഉമിനീര്‍ ഗ്രന്ഥിയിലുണ്ടാകുന്ന തടസങ്ങളും കല്ലും നീക്കം ചെയ്യാനും സഹായിക്കുന്നു.
ഇതു ശരീരത്തില്‍ മുറിപാടുകള്‍ വരാതെ തന്നെ ചെയ്യുന്ന രീതി ആയതിനാല്‍ രോഗിക്ക് ദിവസങ്ങള്‍ ആശുപത്രിയില്‍ തങ്ങുന്നത് ഒഴിവാക്കാനകുമെന്ന് യൂണീറ്റ് തലവന്‍ ഡോ. ജയകുമാര്‍ പറഞ്ഞു.
അമിതമായി ഉമിനീര്‍ ഒലിച്ചിറങ്ങുന്ന അവസ്ഥ, ഉമിനീര്‍ഗ്രന്ഥികളിലുണ്ടാകുന്ന അണുബാധ, വ്രണം, ട്യൂമര്‍ തുടങ്ങിയവയ്ക്കുള്ള ആധുനിക ചികിത്സാരീതികള്‍ സൈലോളജി യൂണിറ്റിന്റെ പ്രധാന സവിശേഷതകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."