കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്രാകപ്പല്‍
തിരുവനന്തപുരം: കൊച്ചി-തിരുവനന്തപുരം, കൊച്ചി-കോഴിക്കോട് മേഖലകളെ ബന്ധിപ്പിച്ച് സ്വകാര്യ മേഖലയുടെ സഹായത്തോടെ അതിവേഗ യാത്രാക്കപ്പല്‍ സര്‍വിസ് നടത്താന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിയമസഭയില്‍ അറിയിച്ചു.
അതില്‍ കൊച്ചി, കോഴിക്കോട് മേഖലയില്‍ ആദ്യം സര്‍വിസ് ആരംഭിക്കും. അതിനു വേണ്ടിയുള്ള ജലയാനങ്ങളുടെ പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. 2020ഓടെ ചരക്കുഗതാഗതം 40 ശതമാനത്തോളം കടല്‍ മാര്‍ഗമാക്കും.
തീരദേശ വികസനം ലക്ഷ്യംവച്ചാണ് കപ്പല്‍ ഗതാഗത പദ്ധതി നടപ്പാക്കുന്നത്. നിലവിലെ റോഡ്, റെയില്‍ ഗതാഗതത്തെക്കാള്‍ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാര്‍ദവുമായ ജലഗതാഗത മേഖലയാണ് സര്‍ക്കാര്‍ വികസിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി വിഴിഞ്ഞം മുതല്‍ അഴീക്കല്‍ വരെയുള്ള തുറമുഖങ്ങള്‍ വികസിപ്പിക്കും. വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. അഴീക്കല്‍ തുറമുഖത്തിന് 50 കോടി ബജറ്റില്‍ നീക്കിവച്ചു. അതിന്റെ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും. തീരദേശ കപ്പല്‍ ഗതാഗത പദ്ധതിയുടെ ഭാഗമായി യാത്രാക്കപ്പലുകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതയെകുറിച്ച് പഠനം നടത്തിയെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."