HOME
DETAILS

സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി

  
backup
November 07, 2016 | 7:12 PM

%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%81%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-2

കൊച്ചി: വ്യവസായിയെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. ഹരജി നവംബര്‍ പത്തിന് വീണ്ടും പരിഗണിക്കും.
മുന്‍കൂര്‍ ജാമ്യം തേടി സക്കീര്‍ ഹുസൈന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസം ഹരജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. സക്കീര്‍ ഹുസൈനെതിരേ 16 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ഇവയില്‍ രാഷ്ട്രീയ കേസുകള്‍ കുറവാണെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു.
എന്നാല്‍ തനിക്കെതിരായ കേസ് പങ്കാളിത്ത ബിസിനസുമായി ബന്ധപ്പെട്ട കേസുകളാണെന്നും ഇതില്‍ ക്രിമിനല്‍ സ്വഭാവമുള്ളതൊന്നും ഇല്ലെന്നും സക്കീര്‍ ഹുസൈന്റെ ഹരജിയില്‍ പറയുന്നു. ഗുണ്ടാ ആക്ട് പ്രകാരം തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും സക്കീര്‍ ഹുസൈന്‍ ആരോപിക്കുന്നു. എറണാകുളം വെണ്ണല സ്വദേശി ജൂബ് പൗലോസ് നല്‍കിയ പരാതിയിലാണ് സക്കീര്‍ ഹുസൈനെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂബ് പൗലോസും മറ്റൊരു വ്യവസായി ഷീല തോമസും തമ്മിലുള്ള ബിസിനസ് തര്‍ക്കം കോടതിയില്‍ നിലനില്‍ക്കെ പ്രശ്‌നത്തില്‍ ഇടപെട്ട് സക്കീര്‍ ഹുസൈന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
ഇതിനിടെ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. വ്യവസായിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ മുന്‍ കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ കേസും വടക്കാഞ്ചേരിയിലെ നഗരസഭാ കൗണ്‍സിലര്‍ ജയന്തന്‍ യുവതിയെ പീഡിപ്പിച്ച കേസും സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മുരളീധരന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  9 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  12 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  42 minutes ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  an hour ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  an hour ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago