HOME
DETAILS

ടോംജോസും അബ്രഹാമും പിന്നെ അരമന നിലപാടും

  
backup
November 07 2016 | 19:11 PM

%e0%b4%9f%e0%b5%8b%e0%b4%82%e0%b4%9c%e0%b5%8b%e0%b4%b8%e0%b5%81%e0%b4%82-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%ae%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d

കേരളചരിത്രത്തോളം അല്ലെങ്കില്‍ അതിനുമുമ്പേ മറ്റൊരു രൂപത്തിലാണെങ്കിലും പഴക്കമുള്ളതാണല്ലൊ നമ്മുടെ നാട്ടിലെ ക്രൈസ്തവ സഭകള്‍. ഇവര്‍ നേതൃത്വം നല്‍കിയ ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും മലയാളികള്‍ക്കു നല്‍കിയ സേവനത്തിന്റെ തോത് അളക്കുകപോലും അസാധ്യമാണ്.

മുന്‍കാലങ്ങളില്‍ പലപ്പോഴും സാമൂഹികപ്രശ്‌നങ്ങളില്‍ സഭകളുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ളപ്പോഴൊക്കെ പൊതുസമൂഹം അതിനോടു ചേര്‍ന്നുനില്‍ക്കുകയും സഭയുടെ നിലപാടുകള്‍ക്കും വാക്കുകള്‍ക്കും കണ്ണും കാതും കൂര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആ സഭകളുടെ ഇന്നത്തെ നേതൃത്വങ്ങള്‍ക്ക് എന്തുപറ്റിയെന്ന് പൊതുസമൂഹം നെറ്റിചുളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ഈ കുറിപ്പിനാധാരം.

സംസ്ഥാനഭരണസംവിധാനങ്ങളുടെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ പ്രധാന രണ്ടുവകുപ്പുകളുടെ തലവന്മാരും അഡീഷനല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ളവരുമായ രണ്ടുവ്യക്തികള്‍ ഇന്ന് അവിഹിതസമ്പാദ്യങ്ങളുടെയും അഴിമതിയുടെയും സംശയത്തിന്റെ നിഴലിലും ആരോപണങ്ങളുടെ ഗര്‍ത്തങ്ങളിലുംപെട്ട് ഉഴലുകയാണ്. അനധികൃത സ്വത്തുസമ്പാദനത്തിന് അന്വേഷണം നേരിടുന്ന ധനകാര്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമും മറ്റൊരു അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസുമാണ് ഈ സംഭവത്തിലെ നായകര്‍.

രണ്ടുപേരും നേരിടുന്നതു വിശദീകരണങ്ങള്‍കൊണ്ടു പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത രീതിയിലുള്ള കടുത്തതും പകല്‍വെളിച്ചംപോലെയുള്ള ആരോപണങ്ങളും അന്വേഷണങ്ങളുമാണ്. ഇതില്‍ അഡീഷണല്‍ചീഫ് സെക്രട്ടറിയായ എബ്രഹാം മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റ കാലത്തു വിദ്യാഭ്യാസരംഗത്തു വന്‍ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുമായിരുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഫയല്‍ തന്റെ മുന്നിലെത്തിയപ്പോള്‍ വര്‍ഗീയചുവയുള്ളതും കലാപത്തിനു പ്രേരിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ഫയലില്‍ രേഖപ്പെടുത്തിയെന്ന ആരോപണത്തിനു വിധേയനായ ആളുകൂടിയാണ്.

അന്നുപക്ഷേ,വിഷയം വര്‍ഗീയതയിലേയ്ക്കു തെന്നിപ്പോകുമെന്ന ഭീതിയില്‍ പ്രബുദ്ധകേരളം മൗനംപാലിച്ചതാകണം. വലിയ വാദപ്രതിവാദങ്ങളൊ കൊമ്പുകോര്‍ക്കലുകളോ അന്നുണ്ടാകാതിരുന്നതു മഹാഭാഗ്യം. ആരെ ഉദ്ദേശിച്ചാണോ ഫയലില്‍ അങ്ങനെ എഴുതിവച്ചത് അവരുടെ മാന്യതയും നിലപാടുകളും ഒരു കാരണമായിട്ടുണ്ട്. മാന്യതയുടെ കോട്ടിടുകയും അകമേ മറ്റുപല അജന്‍ഡകള്‍ കൊണ്ടുനടക്കുകയും ചെയ്യുന്നവര്‍ക്ക് അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്നതിന്റെ തെളിവുകൂടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

എബ്രഹാം കേരളം കണ്ട മികച്ച അഴിമതി വിരുദ്ധനും മാതൃകാപുരുഷനുമാണെന്ന ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രസ്താവനകളുടെ ചേതോവികാരം അന്വേഷിക്കുന്നിടത്താണ് ഈ കുറിപ്പിന് ആധാരമാകുന്ന കാര്യങ്ങളുള്ളത്. സംസ്ഥാനം ആരുഭരിച്ചാലും അരമനകളിലിരുന്നു നിറവും മണവും നോക്കി വിഷയങ്ങളില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന രീതി കുറച്ചുകാലങ്ങളായി ദൗര്‍ഭാഗ്യവശാല്‍ പ്രകടമായി കാണുന്നു.

നേരത്തേ തന്റെ മുന്നില്‍വന്ന ഒരു ഫയലില്‍ പറയുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ വര്‍ഗീയലഹളയുണ്ടാകുമെന്ന് എഴുതാന്‍ കാണിച്ച തന്റേടത്തിന്റെ പിന്നില്‍ ഏതു ശക്തിയായിരുന്നോ അവര്‍ ഇടപെട്ടതിന്റെ അനന്തരഫലമാണ് ആരോപണങ്ങളുടെ വേലിയേറ്റത്തിനിടെയും എബ്രഹാം മാഹാനാണെന്ന് സംസ്ഥാനം ഭരിക്കുന്നൊരു ധനമന്ത്രിയെക്കൊണ്ട് പരസ്യമായി പറയിച്ചിരിക്കുന്നതെന്നതെന്നു പറയേണ്ടിവരുന്നത് അത്ര സന്തോഷമുള്ള കാര്യമല്ല.

ഇതുതന്നെയാണ് ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയും പറഞ്ഞത്. എന്നാല്‍, അദ്ദേഹം ഇക്കാര്യത്തില്‍ വസ്തുതകള്‍ മനസ്സിലാക്കിയിട്ടോ എന്തോ നിലപാടു തന്ത്രപൂര്‍വം മാറ്റിയതായി കാണുന്നു. അഴിമതിക്കാര്‍ ആരായാലും സംരക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നു പകല്‍പോലെ വ്യക്തമാക്കി മുഖ്യമന്ത്രി നിലപാടു തിരുത്തിയിരിക്കുന്നു. വളരെ നല്ലത്. അതേസമയം, അനധികൃത സ്വത്തുസമ്പാദനത്തിന് അന്വേഷണം നേരിടുന്ന ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം അബ്രഹാമിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ മുഴുവന്‍സമയ അംഗമായിരിക്കെ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചെന്ന സുപ്രിംകോടതിയുടെ വിമര്‍ശനമാണു പുറത്തുവന്നിരിക്കുന്നത്. സെബി അംഗമായിരിക്കെ അബ്രഹാമിനെ ചെയര്‍മാനാക്കാന്‍ ഒരാള്‍ സമര്‍പിച്ച ഹരജിയില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പാണു പുറത്തുവന്നത്. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്തു സെബി ചെയര്‍മാനായി അക്കാലത്ത് അംഗമായിരുന്ന കെ.എം അബ്രഹാമിന്റെ പേരും പരിഗണിച്ചിരുന്നു.

എന്നാല്‍, നറുക്കു വീണത് യു.കെ സിന്‍ഹയ്ക്ക്. തുടര്‍ന്നു സിന്‍ഹയെ നീക്കണമെന്നാവശ്യപ്പെട്ട് അരുണ്‍ കുമാര്‍ അഗര്‍വാള്‍ എന്നയാളാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഇയാള്‍ക്കു കേസു നടത്താനുള്ള എല്ലാ സഹായവും നല്‍കിയത് എബ്രഹാമാണെന്ന് ആരോപണമുണ്ടായിരുന്നു. ഈ കേസില്‍ വിധി വന്നപ്പോള്‍ അബ്രഹാമിനെതിരേ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സെബി അംഗമായിരുന്നപ്പോഴുള്ള എബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുള്ളതായിരുന്നെന്നും കോര്‍പറേറ്റുകള്‍ക്കായി പ്രവര്‍ത്തിച്ചെന്നും കോടതി നിരീക്ഷിച്ചിരിക്കുകയാണ്.

അഗര്‍വാളിന്റെ ആരോപണങ്ങള്‍ എല്ലാം എബ്രഹാമിനു നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണെന്നായിരുന്നു കോടതി വിമര്‍ശനം. സെബിയുടെ മുഴുവന്‍സമയ അംഗമെന്ന നിലയിലുള്ള കെ.എം എബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ഒട്ടേറെ പരാതികള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും സുപ്രിംകോടതി പറഞ്ഞിരിക്കുന്നു. ഇതൊടൊന്നിച്ചു ചേര്‍ത്തുപറയേണ്ട മറ്റൊരുകാര്യം കൂടിയുണ്ട്. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം അബ്രഹാമിനെതിരേയുള്ള അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. കെല്‍ട്രോണ്‍ ചെയര്‍മാനുവേണ്ടി ചട്ടംമറികടന്ന് ഇടപെട്ടെന്നും വഴിവിട്ട് വന്‍ ആനുകൂല്യങ്ങള്‍ നല്‍കിയെന്നുമാണു റിപ്പോര്‍ട്ടിലുള്ളത്. ഇതുവഴി 58.4 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായതാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ പരാമര്‍ശം.

എന്നാല്‍, അഴിമതിക്കാരെ പൂട്ടാനായി മഞ്ഞയും ചുവപ്പും കാര്‍ഡുകള്‍ പോക്കറ്റിലിട്ടു കളത്തിലിറങ്ങിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു മുന്നിലുള്ള സമ്മര്‍ദ്ധത്തിന്റെ ആഴവും പരപ്പും അറിയുകകൂടി ചെയ്യുമ്പോഴാണ് അദ്ദേഹത്തോട് കേരളം എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്നു പറയേണ്ടിവരുന്നത്. മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളില്‍നിന്നു ജേക്കബ്‌തോമസിനു മുന്നില്‍ സ്‌നേഹം, വിനയം, ദുഃഖം, ഭീഷണി എന്നീ രൂപങ്ങളിലെല്ലാം കുറ്റാരോപിതരായ ടോംജോസിനും എബ്രഹാമിനും എതിരേയുള്ള നടപടികള്‍ തുടരാന്‍ പാടില്ലെന്നു പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്.

എങ്കില്‍, രാജിവച്ചൊഴിയാമെന്നാണു ജേക്കബ്‌തോമസ് അവര്‍ക്കു നല്‍കിയിട്ടുള്ള മറുപടി. അങ്ങിനെയൊരു ദുര്യോഗം കേരളത്തിനു സംഭവിക്കാന്‍ പാടില്ലാത്തതാണെന്നു മുഴുവന്‍ മലയാളികളും ആഗ്രഹിക്കുന്നു.

ജേക്കബ്‌തോമസിനെപ്പോലെ തന്റേടമുള്ള ഒരു ഓഫിസര്‍ സ്വജനപക്ഷപാതം കാണിക്കില്ലെന്ന് ഉറച്ചനിലപാടു സ്വീകരിക്കുകയും എന്നാല്‍ അതിനു കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജിവച്ചു തലവേദനയില്‍ നിന്ന് ഒഴിയാമെന്നു ചിന്തിക്കുന്ന ഘട്ടത്തില്‍ നമുക്ക് അദ്ദേഹത്തോടു പറയാന്‍ കഴിയണം, 'ഇല്ല..നിങ്ങള്‍ ഒറ്റയ്ക്കല്ല, കേരളം നിങ്ങളോടൊപ്പമുണ്ട്' എന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  21 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  39 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  an hour ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago