കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
തൊടുപുഴ: കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ കണ്‍ട്രോള്‍ റൂമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍ 04862 233111. കാലവര്‍ഷക്കെടുതികള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.
മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളില്‍ അധിവസിക്കുന്നവര്‍ ജാഗരൂകരായിരിക്കണം. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞ് വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമിലോ കെ.എസ്.ഇ.ബി അധികൃതരെയോ വിവരം അറിയിക്കണം. അപകടകരമായ രീതിയില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞിട്ടുള്ള സാഹചര്യങ്ങളില്‍ കണ്‍ട്രോള്‍ റൂമിലോ പി.ഡബ്ലു.ഡി അധികൃതരെയോ വിവരം അറിയിക്കേതാണ്. മലവെള്ള പാച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആളുകള്‍ വെള്ളത്തില്‍ ഇറങ്ങാതെ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."