തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് അകലുന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറുമായി പാര്‍ട്ടി തെറ്റുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനത്തിനായി നിയോഗിക്കപ്പെട്ടിരുന്ന പ്രശാന്തും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും തമ്മിലുള്ളബന്ധം വഷളായതായും ഇദ്ദേഹത്തെ ഉടന്‍ ഒഴിവാക്കുമെന്നുമാണ് വാര്‍ത്തകള്‍.
സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവുമായി ഈയിടെ പ്രശാന്ത് കിഷോര്‍ നടത്തിയ കൂടിക്കാഴ്ചയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നീരസത്തിനു വഴിവച്ചിരിക്കുന്നത്. കൂടാതെ അമര്സിങ്ങുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
മുലായവുമായുള്ള കൂടിക്കാഴ്ചയോടെ കോണ്‍ഗ്രസുമായുള്ള ധാരണകള്‍ പ്രശാന്ത് കിഷോര്‍ ലംഘിച്ചതായി മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി പ്രശാന്ത് കിഷോര്‍ നല്ല ബന്ധം നിലനിര്‍ത്തുന്നുണ്ട്.കൂടാതെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യമുണ്ടാക്കാന്‍ നീക്കമുള്ളതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."