HOME
DETAILS

വോട്ടു ചെയ്യാനാകാതെ അഞ്ചുലക്ഷം കുടിയേറ്റക്കാര്‍

  
backup
November 07, 2016 | 7:24 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%be%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%85%e0%b4%9e%e0%b5%8d

ടെക്‌സാസ്: യു.എസ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകാതെ അഞ്ചു ലക്ഷത്തിലേറെ കുടിയേറ്റക്കാര്‍. പൗരത്വം ലഭിക്കാത്ത ഇവരില്‍ ഏറെയും ടെക്‌സാസിലെ മെക്‌സിക്കന്‍ അതിര്‍ത്തിയിലാണ്. ഹിലരി വിജയിച്ചാല്‍ പൗരത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മാത്രം ഏതാണ്ട് 2300 നടുത്ത് കോളനികളുണ്ട്. പരിതാപകരമാണ് ഇവരുടെ അവസ്ഥ.
മെക്‌സികോയില്‍ നിന്നും വന്നെങ്കിലും അമേരിക്കന്‍ പൗരത്വം ലഭിക്കാത്തതാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന് കാരണം. കുടിവെള്ളമോ, ഭക്ഷണമോ വെളിച്ചമോ ഒന്നുമില്ലാത്തതാണ് പല കോളനികളും. ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ഡള്ളാസിന്റെ കണക്ക് പ്രകാരം 38000 ആളുകള്‍ ടെക്‌സാസില്‍ മാത്രംഇത്തരത്തില്‍ കഴിയുന്നുണ്ട്. വിദ്യാഭ്യാസം ലഭിക്കാത്തവരുടെ എണ്ണവും കുറവല്ല. പകുതിയിലേറെ പേര്‍ക്കും വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തവരാണ്. കുടിയേറ്റവിരുദ്ധ നിലപാട് സ്വീകരിച്ച ട്രംപിനെതിരേ വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന വികാരമാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.
സ്പാനിഷ് വംശജര്‍ക്ക് വോട്ടുണ്ട്. കുടിയേറ്റവിരുദ്ധ വികാരം ഉയര്‍ത്തുന്ന ട്രംപിന് പിന്തുണ നല്‍കില്ലെന്ന് ഇവര്‍ പറയുന്നു. ഇത്തവണയും ഇവര്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും
ട്രംപ് അധികാരത്തിലെത്തിയാല്‍ കുടിയേറ്റ നിയമം കര്‍ശനമാക്കുന്ന നിയമമാണുണ്ടാകുകയെന്ന് കുടിയേറ്റക്കാര്‍ പറയുന്നു. ഇന്ത്യന്‍ വംശജരും ഹിലരിയെയാണ് പിന്തുണയ്ക്കുന്നത്. കുടിയേറ്റ പ്രശ്്‌നത്തില്‍ മനുഷ്യത്വം നോക്കാതെ നിലപാടെടുക്കാനാകില്ലെന്നാണ് ഹിലരി പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  38 minutes ago
No Image

ലിംഗസമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ്; മുസ്‌ലിം സ്വത്തവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിർണ്ണായക നിരീക്ഷണം

National
  •  40 minutes ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  an hour ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  an hour ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  an hour ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  an hour ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  an hour ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  an hour ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  an hour ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  2 hours ago