മൗസില്‍ വിജയത്തിനരികെ
ബഗ്ദാദ്: ഐ.എസിനെതിരായ ഇറാഖ് സേനയുടെ പോരാട്ടം വഴിത്തിരിവിലേക്ക്. ഐ.എസ് കേന്ദ്രമായ മൗസിലില്‍ രണ്ട് ഭാഗങ്ങളിലായി ഇറാഖ് സേനയുടെ പോരാട്ടം മൗസില്‍ നഗരത്തിന്റെ 13 കി.മി അടുത്തെത്തി. സമീപ പ്രദേശമായ ബാഷിഖ ഒരാഴ്ചയോളമായി കുര്‍ദിഷ് സൈന്യം വളഞ്ഞിരിക്കുകയാണ്.
കിഴക്കന്‍ മൗസിലിലെ ചില പട്ടണങ്ങള്‍ ഐ.എസില്‍ നിന്ന് സഖ്യസേന മോചിപ്പിക്കുകയും ചെയ്തു.
ഐ.എസിന് പ്രാദേശിക ശക്തിയുള്ള കേന്ദ്രമായ വടക്കുകിഴക്കന്‍ മൗസിലില്‍ ഇന്നലെ ശക്തമായ പോരാട്ടമാണ് നടന്നത്.
കഴിഞ്ഞ ആഴ്ച മുതല്‍ ബാഷഖയില്‍ ആരംഭിച്ച ഇറാഖി സേനയുടെ ആക്രമണത്തിന്റെ ഏറ്റവും നിര്‍ണായകമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഐ.എസിന്റെ മൂന്ന് ഉന്നത സൈനികര്‍ ഉള്‍പ്പെടെ ഇരുന്നൂറില്‍ താഴെയുള്ള തീവ്രവാദികള്‍ മാത്രമാണ് വടക്കുകിഴക്കന്‍ മൗസിലിന്റെ സമീപത്തുള്ളൂവെന്നും ഇറാഖി സേനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഐ.എസിന്റെ ഭാഗത്തുള്ള ചെറുത്തുനില്‍പ്പിന് ശ്രമം നടത്തുന്നുണ്ടെങ്കിലും ഞാറാഴ്ച മുതല്‍ കുര്‍ദിഷ് സൈന്യം തീവ്രവാദികളുടെ അധീനപ്രദേശങ്ങളിലേക്ക് വലിയതോതിലുള്ള ഷെല്‍ ആക്രമണങ്ങള്‍ ആരംഭിച്ചത് തീവ്രവാദികളുടെ ചെറുത്തുനില്‍പ് പരുങ്ങലിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."