ഫിറ്റ്ജി ടാലന്റ് റിവാര്‍ഡ് പരീക്ഷ
കൊച്ചി: ഐ.ഐ.ടി - ജെ.ഇ.ഇ പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിനുള്ള ഫിറ്റ്ജി ടാലന്റ് റിവാര്‍ഡ് പരീക്ഷ ഇന്ത്യയിലെ 170- ലേറെ നഗരങ്ങളില്‍ ഡിസംബര്‍ 25ന് നടക്കും. ഐ.ഐ.ടി- ജെ.ഇ.ഇ പരീക്ഷകളേയും മറ്റു മത്സരപ്രവേശന പരീക്ഷകളേയും ഗൗരവത്തോടെ സമീപിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന റാങ്ക് നേടാനായി പ്രത്യേകം രൂപകല്‍പന ചെയ്തവയാണ് ഫിറ്റ്ജിയുടെ പ്രോഗ്രാമുകള്‍.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ പ്രാവീണ്യം അളക്കുന്ന പരീക്ഷയാണ് ജെ.ഇ.ഇ. വിവിധ മത്സര പരീക്ഷകളില്‍ ഓരോ മത്സരാര്‍ഥിയുടേയും റാങ്ക് സാധ്യതാ സൂചിക, വിജയസാധ്യത സൂചിക, ദേശീയ തലത്തിലെ റാങ്ക് സൂചിക എന്നിവയെല്ലാം അറിയുന്നതിനുള്ള പ്ലാറ്റ്‌ഫോം കൂടിയാണ് എഫ്.ടി.ആര്‍.ഇ. ആറാം ക്ലാസുമുതല്‍ ഫിറ്റ്ജി പ്രോഗ്രാമുകളില്‍ പങ്കെടുക്കാം. അഞ്ചു മുതല്‍ പതിനൊന്നാം ക്ലാസുവരെ പഠിക്കുന്നവര്‍ക്ക് ഈ പരീക്ഷയില്‍ പങ്കെടുക്കാം. ഐ.ഐ.ടികളിലോ രാജ്യത്തെ മുന്‍നിര എന്‍ജിനീയറിങ് കോളജുകളിലോ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി തയ്യാറെടുക്കുന്നതിനുള്ള അവസരം കൂടിയാണ് എഫ്.ടി.ആര്‍.ഇ. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ളശശഷേലലളൃേല.രീാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."