എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍
പ്രാക്ടിക്കല്‍ പരീക്ഷ
തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജിലെ അഞ്ചാം സെമസ്റ്റര്‍ ബി.എ മ്യൂസിക്- മൃദംഗം (സി.ബി.സി.എസ്.എസ് 2013 ന് മുന്‍പുള്ള അഡ്മിഷന്‍ - റഗുലര്‍, സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്), മൂന്നാം സെമസ്റ്റര്‍ ബി.എ മ്യൂസിക് - മൃദംഗം (സി.ബി.സി.എസ്.എസ് - റഗുലര്‍, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ നവംബര്‍ ഒമ്പതിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
പരീക്ഷാ ഫലം
2015 ഡിസംബര്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ് (ദ്വിവല്‍സര) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ നവംബര്‍ 19വരെ സ്വീകരിക്കും.
എം.എസ്.സി അപ്ലൈഡ്
ഇലക്‌ട്രോണിക്‌സ്:
സീറ്റൊഴിവ്
സര്‍വകലാശാല നേരിട്ട് നടത്തുന്ന ഇടപ്പള്ളി സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസില്‍ എം.എസ്.സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ടണ്ട്. ഫോണ്‍ 9447180151, 9447107605, 0484-2340402.
ദ്വിദിന ദേശീയ സെമിനാര്‍
സര്‍വകലാശാല ഗാന്ധിയന്‍ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡിമന്‍ഷ്യ രോഗികളുടെ സംരക്ഷണം; ആധുനിക കാലഘട്ടത്തിന്റെ സമീപന രീതികള്‍ എന്ന വിഷയത്തില്‍ നവംബര്‍ 14, 15 തിയതികളില്‍ യു.ജി.സി നാഷണല്‍ സെമിനാര്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447039679, 9946052579.
കംപ്യൂട്ടര്‍
പ്രോഗ്രാമര്‍ ഒഴിവ്
സര്‍വകലാശാലയില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ 5 ഒഴിവും, സീനിയര്‍ കംപ്യൂട്ടര്‍ പ്രോഗ്രാറുടെ ഒരു ഒഴിവും ഉണ്ട്.
കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബി.ഇബി.ടെക്എം.സി.എ 70 ശതമാനം മാര്‍ക്കോടെയുള്ള എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദവും, വെബ് ബെയ്‌സ്ഡ് ടെക്‌നോളജീസിലും ഡി.ബി.എം.എസിലും പരിചയവുമുള്ള 25 വയസില്‍ താഴെയുള്ളവര്‍ക്ക് കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 20000 രൂപ പ്രതിഫലം.
സീനിയര്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബി.ഇബി.ടെക്എം.സി.എ 70 ശതമാനം മാര്‍ക്കോടെയുള്ള എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദവും സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റില്‍ 3-4 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടാകണം.
സര്‍വകലാശാലകളിലോ ആര്‍.ആന്റ് ഡി സ്ഥാപനങ്ങളിലോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റിലെ പ്രവര്‍ത്തി പരിചയം അഭികാമ്യം. മാസം 30000 രൂപ പ്രതിഫലം.
താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഡപ്യൂട്ടി രജിസ്ട്രാര്‍ ഒന്ന് (ഭരണ വിഭാഗം), മഹാത്മാ ഗാന്ധി സര്‍വ്വകലാശാല, പി.ഡി. ഹില്‍സ് പി.ഒ, കോട്ടയം - 686560 എന്ന വിലാസത്തില്‍ നവംബര്‍ 15ന് മുന്‍പ് അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."