സി.ഡിറ്റില്‍ 46 ഒഴിവുകള്‍
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി.ഡിറ്റ്) 46 തസ്തികകളിലെ ഒഴിവുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നു.
ഹൈക്കോടതി, ജില്ലാ കോടതികള്‍ എന്നിവയിലേക്കുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സീനിയര്‍ സിസ്റ്റം ഓഫിസര്‍ ഹൈകോടതി (01), സിസ്റ്റം ഓഫിസര്‍ ഹൈക്കോടതി ആന്‍ഡ് ജില്ലാ കോടതി (15), സിസ്റ്റം അസിസ്റ്റന്റ് ഹൈക്കോടതി ആന്‍ഡ് ജില്ലാ കോടതി (30) എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത:
സീനിയര്‍ സിസ്റ്റം ഓഫിസര്‍: എം.ഇ, എം.ടെക്, ബി.ഇ, ബി.ടെക്, എം.സി.എ, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി. ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
സിസ്റ്റം ഓഫിസര്‍: ബി.ഇ, ബി.ടെക്, എം.സി.എ, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, 60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദാനന്തര ബിരുദം, കംപ്യൂട്ടര്‍ സയന്‍സ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കില്‍ ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), ബി.സി.എ ഫിസിക്‌സ്, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഓപറേഷന്‍സ് റിസര്‍ച്ച്് ബി.എസ്.സി, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
സിസ്റ്റം അസിസ്റ്റന്റ്: കംപ്യൂട്ടര്‍ സയന്‍സ് ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഡിപ്ലോമ.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍ക്കാലിക നിയമനമാണ്. www.c dit.org വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം Regitsrar, C-DIT, Chithranjali Hills, Thiruvallam PO,Thiruvananth-apuram, Kerala 695 027 എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷിക്കാവുന്ന അവസാന തിയതി: നവംബര്‍ 10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."