അശോക യൂനിവേഴ്‌സിറ്റിയുടെ യങ് ഇന്ത്യ ഫെലോഷിപ്പിന് അപേക്ഷിക്കാം
ഹരിയാനയിലെ സോനാപേട്ടില്‍ പ്രവര്‍ത്തിക്കുന്ന അശോക യൂനിവേഴ്‌സിറ്റി യങ് ഇന്ത്യ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദ കോഴ്‌സാണ് യങ് ഇന്ത്യ ഫെലോഷിപ് വഴി നടത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഴ്‌സ് വഴി വിവിധ വിഭാഗങ്ങളില്‍ നേതൃഗുണമുള്ള യുവതയെ വാര്‍ത്തെടുക്കുകയാണ് യങ് ഇന്ത്യ ഫെലോഷിപ്പിന്റെ ലക്ഷ്യം.
പെന്‍സല്‍വേനിയ യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ്, ലണ്ടനിലെ മിഷിഗന്‍, കിങ്‌സ് കോളജ്, കേര്‍ലട്ടന്‍ കോളജ്, സയന്‍സ്‌പോ, യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ട്രിനിറ്റി കോളജ് ഡബ്ലിന്‍, യേല്‍ യൂനിവേഴ്‌സിറ്റി ആന്‍ഡ് വെല്ലസ്ലി കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ കോഴ്‌സ് നടത്തുന്നത്. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് യങ് ഇന്ത്യ ഫെലോഷിപ്പിന് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ട്.
2016 മേയ് 31 അടിസ്ഥാനത്തില്‍ പ്രായം 28 കവിയരുത്. എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷിക്കാമെങ്കിലും പ്രാദേശിക ഭാഷകളില്‍ പഠിച്ചവര്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയണം.
മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ അപേക്ഷകള്‍ പരിശോധിക്കലാണ്. രണ്ടാം ഘട്ടമായി ടെലിഫോണിലൂടെ അഭിമുഖം നടത്തും. അവസാന ഘട്ടമായി നേരിട്ടുള്ള അഭിമുഖവും നടക്കും.
www.youngindiafellowship.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
2017 ജനുവരി 31വരെയാണ് ടെലിഫോണിലൂടെയുള്ള അഭിമുഖം. ഫെബ്രുവരി 28വരെ നേരിട്ടുള്ള അഭിമുഖവും നടക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഡിസംബര്‍ 18.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."