സംസ്ഥാന ഗതാഗത മന്ത്രിമാരുടെ യോഗം ഇന്ന്
തിരുവനന്തപുരം: ഗതാഗതരംഗത്തെ ആധുനികവല്‍ക്കരിക്കുന്നതിനും ഗതാഗത നയം സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സിന്റെ നാലാമത് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.
യോഗം രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുഖ്യാതിഥിയാകും. സംസ്ഥാന ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍, ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് ചെയര്‍മാനായ രാജസ്ഥാന്‍ ഗതാഗത മന്ത്രി യൂനുസ്ഖാന്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. പുതിയ മോട്ടോര്‍ വാഹന നിയമത്തിന്റെ കരടില്‍ സംസ്ഥാനത്തിനുള്ള അഭിപ്രായങ്ങള്‍ യോഗത്തില്‍ അറിയിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പരിസ്ഥിതി മലിനീകരണം ഇല്ലാത്ത ഇന്ധനങ്ങളിലേക്ക് വാഹനങ്ങള്‍ മാറുന്നതിന്റെ ഭാഗമായി എല്‍.എന്‍.ജി ഉപയോഗിച്ചുള്ള ബസ്സിന്റെയും ഇലക്ട്രിക് ഓട്ടോയുടെയും പ്രദര്‍ശന ഓട്ടം യോഗത്തില്‍ നടത്തും. വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരും സെക്രട്ടറിമാരും കമ്മിഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."