മുന്‍ എം.എല്‍.എ കെ.എം. സൂപ്പി അന്തരിച്ചു
പാനൂര്‍ (കണ്ണൂര്‍): പ്രമുഖ സോഷ്യലിസ്റ്റും മുന്‍ പാനൂര്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ സീതി പള്ളി പരിസരത്തെ ഫിര്‍ദൗസ് മന്‍സിലില്‍ കണ്ടത്തില്‍ മൊയാരത്ത് കെ.എം സൂപ്പി (83) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് പാനൂര്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍. ഉച്ചയ്ക്ക് രണ്ടര മുതല്‍ പാനൂര്‍ നജാത്തുല്‍ നഴ്‌സറി സ്‌കൂള്‍ അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സൂപ്പിയുടെ വിയോഗത്തെത്തുടര്‍ന്ന് ഇന്ന് വൈകീട്ട് അഞ്ചു മണി വരെ കൂത്തുപറമ്പ് മണ്ഡലത്തില്‍ ഹര്‍ത്താലാചരിക്കും. പാനൂര്‍ ടൗണില്‍ വൈകീട്ട് അഞ്ചിന് സര്‍വകക്ഷി അനുശോചന യോഗം നടക്കും.
ഇന്ന് പുലര്‍ച്ചെ 4.45 ന് സ്വവസതിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ മെയ് ഒന്നിന് പെരിങ്ങത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സ്റ്റേജില്‍ നിന്ന് പരുക്കേറ്റ് മാസങ്ങളോളം ചികിത്സയിലായിരുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, പെരിങ്ങളം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്, പാനൂര്‍ മഹല്ല് പ്രസിഡന്റ്, എം.ഇ.എഫ് (എന്‍.എ.എം.കോളജ്) ജനറല്‍ സിക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പാനൂരിലെ പൗരപ്രമുഖനും മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്നു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: അഷ്‌റഫ് ,ഫിറോസ് (അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം,ഹമദ് ഹോസ്പിറ്റല്‍,ഖത്തര്‍)നസീമ, ഫൗസിയ. മരുമക്കള്‍: തടത്തില്‍ അഹമ്മദ്( ചെറ്റക്കണ്ടി) എം.പി.സി അബ്ദുല്ല (കണ്ണവം ) നാദിറ (കോട്ടയം പൊയില്‍),സൈദ (തലശ്ശേരി) ( കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്റ് കല്ലിക്കണ്ടി എന്‍.എ.എം കോളജ് ) സഹോദരങ്ങള്‍: സുഹ്‌റ, പരേതരായ യൂസഫ്, മഹമൂദ്.
ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, മുന്‍മന്ത്രി കെ.പി മോഹനന്‍, പൊട്ടങ്കണ്ടി അബ്ദുല്ല,പി.എ.റഹ്മാന്‍, നഗരസഭ അധ്യക്ഷ കെ.വി. റംല ,സൂപ്പി നരിക്കാട്ടേരി, മുന്‍ എം.എല്‍.എ,പാട്യം രാജന്‍, എ.ആമിന തുടങ്ങയവര്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."