ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കം
പാലാ: കേരളാ പ്രൈവറ്റ് സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ 55-ാം സംസ്ഥാന സമ്മേളനത്തിന് ഭരണങ്ങാനത്ത് തുടക്കമായി. സംഘടനയുടെ സ്ഥാപക പ്രസിഡന്റ് റവ. ഡോ. സി.റ്റി. കൊട്ടാരത്തിന്റെ മുണ്ടാങ്കല്‍ പള്ളിയില്‍ നടന്ന അനുസ്മരണൈ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. സൈറസ് വേലംപറമ്പില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഭരണങ്ങാനം സെന്റ് മേരീസ് ഓഡിറ്റേറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ റ്റി.എം. റഷീദ് ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ ഹെഡ്മാസ്റ്റര്‍മാര്‍ നേതൃത്വം നല്‍കണമെന്നും അതിന് അവരെ സഹായിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ടെന്നും റഷീദ് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് രവീന്ദ്രനാഥനായിക് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റോയി മാത്യു റിപ്പോര്‍ട്ടും ട്രഷററര്‍ ഇഗ്നേഷ്യസ് തോമസ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സിമ്പോസിയം വി. അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം റക്ടര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
ഉച്ചകഴിഞ്ഞ് നടന്ന വനിതാ സമ്മേളനം പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പെണ്ണമ്മാ ജോസഫ് അധ്യക്ഷത വഹിച്ചു. തെരേസാ എബ്രഹാം, ആശാലത റ്റി.പി, കെ.എന്‍. സുജാത എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് സംഘടനാ ചര്‍ച്ചക്കും തെരഞ്ഞെടുപ്പിനും ശേഷം വിവിധ കലാപരിപാടികള്‍ നടന്നു.
ബുധനാഴ്ച രാവിലെ 10ന് നടക്കുന്ന സമ്മേളനം കെ.എം. മാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വിവിധ സമ്മേളനങ്ങള്‍ ജോയി എബ്രഹാം എംപി, കെ. സുരേഷ് കുറുപ്പ് എംഎല്‍എ, വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാര്‍. ജേക്കബ് മുരിക്കന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."